നിതിൻ രാജിൻ്റെ മരണം: പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

Wait 5 sec.

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നിതിൻരാജിൻ്റെ പിതാവിൻ്റെ വാദം കൂടി കേട്ടതിന് ശേഷം തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി വിധി പറയും.കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ. എം കെ റാം, സംഗീത നമ്പ്യാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.പ്രോസിക്യൂഷൻ നിർദ്ദേശപ്രകാരം കോടതിയിൽ ഹാജരായ നിതിന്റെ പിതാവ് പ്രതികളുടെ ജാമ്യാപേക്ഷയുടെ പകർപ്പ് ആവശ്യപ്പെട്ടു. പ്രതികളുടെയും നിതിൻ്റെ പിതാവിൻ്റെയും വാദം കേട്ട ശേഷം മുൻകൂർ ജാമ്യാപേക്ഷയിയിൽ കോടതി വിധി പറയും. ജാമ്യാപേക്ഷയിൽ വിധി വരും വരെ അറസ്റ്റ് തടയണമെന്ന ഡോ റാമിൻ്റെ അപേക്ഷ കോടതി തള്ളിയിരുന്നു. Also read: തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മൃതദേ​ഹം വീട്ടിലെത്തിച്ചു; ഇതുവരെ മരിച്ചവരുടെ എണ്ണം 14 ആയിഅഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് ദിവസങ്ങൾക്ക് മുന്നെയാണ് ജീവനൊടുക്കിയത്. അധ്യാപകരുടെ ഭാ​ഗത്തു നിന്നും മാനസിക സമ്മർദ്ദവും ജാതി അധിക്ഷേപവും ഉണ്ടായിരുന്നതായി കുടുംബവും സു​ഹൃത്തുക്കളും ആരോപിച്ചു. വിഷയത്തിൽ വലിയ പ്രതിഷേധമാണ് കേരളത്തിലാകെയുണ്ടായത്.The post നിതിൻ രാജിൻ്റെ മരണം: പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി appeared first on Kairali News | Kairali News Live.