എഫ്ബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് കാഷ് പട്ടേൽ പുറത്തേക്കോ? ട്രംപ് നടപടിയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്

Wait 5 sec.

ഇന്ത്യൻ വംശജനായ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ എഫ്ബിഐയുടെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. കാഷ് പട്ടേലിന്റെ ദുശീലങ്ങളിലുള്ള അതൃപ്തിയിലാണ് ട്രംപ് നിർണായക നീക്കത്തിന് ഒരുങ്ങുന്നതെന്ന് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നു.അമിത മദ്യപാനവും പൊതുസുരക്ഷയ്ക്ക് അപകടം ഉണ്ടാക്കുകയും ചെയ്യുന്ന പെരുമാറ്റമാണ് കാഷ് പട്ടേലിന് എതിരെയുള്ള പ്രധാന ആരോപണം. മദ്യപിച്ച് അവശനായി പലപ്പോഴും പൊതുയോ​ഗങ്ങളിൽ നിന്ന് വിട്ടു നിൽക്കാറുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഭരണപരമായ കാര്യങ്ങളിലും കാഷ് പട്ടേൽ വിമർശനം നേരിട്ടിട്ടുണ്ട്.ALSO READ; ‘ദൈവത്തെ ഓർത്ത് ആരും ഈ സാധനം വാങ്ങിക്കുടിക്കല്ലേ’! ജീരക സോഡയിലും പാമ്പ്പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്ത കാഷ് പട്ടേലിനെ സെനറ്റാണ് എഫ്ബിഐ തലവനായി തെരഞ്ഞെടുത്തത്. 2025 പെബ്രുവരിയിൽ ആയിരുന്നു കാഷ് പട്ടേൽ എഫ്ബിഐയുടെ തലവനായി നിയമിതനാവുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറച്ച സഖ്യകക്ഷിയായ പട്ടേലിനെ 51-49 വോട്ടുകൾക്ക് യുഎസ് സെനറ്റ് അംഗീകരിച്ചു. അതേസമയം റിപ്പബ്ലിക്കൻ സെനറ്റർമാരായ ലിസ മുർകോവ്‌സ്‌കിയും സൂസൻ കോളിൻസും കാഷ് പട്ടേലിന്റെ നാമനി​ർദേശം എതിർത്തിരുന്നു.ഡയറക്ടറായി സ്ഥിരീകരിക്കുന്നതിനുള്ള കമ്മീഷനിൽ ട്രംപ് ഔദ്യോ​ഗികമായി ഒപ്പുവച്ചു. നിയമവാഴ്ച ഉയർത്തുന്നതിനുള്ള പ്രസിഡന്റ് ഡോണാ‍ൾഡ് ട്രംപിന്റെ സുപ്രധാന ചുവടുവയ്പ്പാണിതെന്നാണ് കാഷ് പട്ടേലിന്റെ നിയമനത്തെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്.The post എഫ്ബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് കാഷ് പട്ടേൽ പുറത്തേക്കോ? ട്രംപ് നടപടിയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട് appeared first on Kairali News | Kairali News Live.