ബംഗാളിലെ ഡം ഡം ഉത്തർ മണ്ഡലത്തിൽ ആയിരങ്ങൾ അണി നിരന്ന സിപിഐഎം പ്രചാരണം. ദീപ്ഷിത ധറിന് വോട്ടഭ്യർഥിച്ചുള്ള റാലിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, ബംഗാളി ഗായിക ഉർമി ചൗധരി എന്നിവർ പങ്കെടുത്തു. ബംഗാളിൻ്റെ രാഷ്ട്രീയ നിറം മാറുകയാണെന്ന് മുഹമ്മദ് സലീമും പ്രതികരിച്ചു.വലിയ ജനപിന്തുണയും സ്വീകാര്യതയും തന്നെയാണ് ബംഗാളിൽ ഇത്തവണ ഇടതുപക്ഷത്തിൻ്റെ റാലികൾക്ക് ലഭിക്കുന്നത്. നോർത്ത് ഡം ഡം മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥി ദീപ്ഷിത ധർന് വോട്ടഭ്യർധിച്ചുള്ള റാലിയിൽ അണിചേർന്നത് ആയിരക്കണക്കിന് ആളുകൾ. സിപിഐഎം സംസ്ഥാൻ സെക്രട്ടറി മുഹമ്മദ് സലിമിനൊപ്പം , ബംഗാളി ഗായിക ഉർമി ചൗധരിയും റാലിയുടെ ഭാഗമായി. ബംഗാളിൻ്റെ രാഷ്ട്രീയ നിറം മാറുമെന്നും, അതാണ് സിപിഐഎം റാലികളിൽ കാണുന്ന ജനപങ്കാളിത്തമെന്നും മുഹമ്മദ് സലിം കൈരളി ന്യൂസിനോട് പറഞ്ഞു.ALSO READ: ദേശാഭിമാനിയുടെ പേരിൽ വ്യാജപ്രചാരണം; ഡിജിപിക്ക് പരാതി നൽകി ഡോ ജോൺ ബ്രിട്ടാസ് എം പിഇത്തവണ മണ്ഡലത്തിൽ മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ദീപ്ഷിതയും പ്രതികരിച്ചു. കഴിഞ്ഞ ദിവസം കൊൽക്കത്ത നഗരത്തെ ഇളക്കിമറിച്ച് ബിഹാലെ മണ്ഡലത്തിലെ റാലിയും ആയിരങ്ങൾ ആയിരുന്നു പങ്കെടുത്തത്.The post ബംഗാൾ വീണ്ടും ചുവക്കുമെന്നറിയിച്ച് ഡം ഡം ഉത്തർ മണ്ഡലത്തിൽ സിപിഐഎമ്മിന്റെ കൂറ്റൻ റാലി; ദീപ്ഷിത ധറിൽ വിശ്വാസമർപ്പിച്ച് ജനങ്ങൾ appeared first on Kairali News | Kairali News Live.