കറന്റ് ബില്ല് റെക്കോർഡ് തകർക്കുമ്പോൾ സോളാർ പാനലൊരുക്കാൻ ആലോചനയുണ്ടോ ?ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

Wait 5 sec.

വേനൽ ചൂടിനൊപ്പം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കുതിച്ചുയരുകയാണ്. ഫാനുകളും എസികളും വിശ്രമമില്ലാതെ പ്രവർത്തിക്കുമ്പോൾ കെഎസ്ഇബി ബില്ല് കണ്ട് അമ്പരക്കുന്നവർക്ക് മുന്നിലുള്ള ഏറ്റവും മികച്ച പോംവഴിയാണ് സോളാർ പാനലുകൾ. എന്നാൽ കൃത്യമായ ധാരണയില്ലാതെ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് വിപരീത ഫലം നൽകിയേക്കാം. സോളാർ പാനലുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്.സോളാർ പാനൽ സ്ഥാപിക്കുന്നതിന് മുൻപ് നിങ്ങളുടെ വീട്ടിലെ ശരാശരി വൈദ്യുതി ഉപയോഗം എത്രയാണെന്ന് മനസ്സിലാക്കുക. കഴിഞ്ഞ ഒരു വർഷത്തെ കെഎസ്ഇബി ബില്ലുകൾ പരിശോധിച്ചാൽ പ്രതിമാസം എത്ര യൂണിറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്താം. ഇതനുസരിച്ച് വേണം എത്ര കിലോവാട്ട് (kW) പ്ലാന്റ് വേണമെന്ന് തീരുമാനിക്കാൻ.ALSO READ; 24 മണിക്കൂർ പ്രവ‍ർത്തിക്കും; എ ഐ ഏജന്റുമാ‍രെ അവതരിപ്പിക്കാനൊരുങ്ങി ഓപ്പൺ എ ഐഓൺ-ഗ്രിഡ് ആണോ ഓഫ്-ഗ്രിഡ് ആണോ വേണ്ടതെന്ന് ആദ്യം തീരുമാനിക്കേണ്ടതുണ്ട്. ഓൺ-ഗ്രിഡ് ബാറ്ററി ബാക്കപ്പ് ഇല്ലാത്ത സംവിധാനം. പകൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് ഉപയോഗിക്കാം, ബാക്കി കെഎസ്ഇബി ഗ്രിഡിലേക്ക് നൽകാം. രാത്രി ഗ്രിഡിൽ നിന്ന് വൈദ്യുതി എടുക്കാം. ബില്ല് കുറയ്ക്കാൻ ഏറ്റവും അനുയോജ്യം ഇതാണ്. ബാറ്ററിയോട് കൂടിയ സംവിധാനമാണ് ഓഫ്-ഗ്രിഡ്. വൈദ്യുതി തടസ്സം നേരിടുന്ന സ്ഥലങ്ങളിൽ ഇത് അനുയോജ്യമാണ്. എന്നാൽ ഇതിന് ചിലവ് കൂടുതലായിരിക്കും.പ്രധാനമായും രണ്ട് തരം പാനലുകളാണ് വിപണിയിലുള്ളത് മോണോക്രിസ്റ്റലൈനും പോളിക്രിസ്റ്റലൈനും. കടുത്ത വെയിലില്ലാത്ത സമയത്തും മേഘാവൃതമായ അന്തരീക്ഷത്തിലും മികച്ച രീതിയിൽ മോണോക്രിസ്റ്റലൈൻ പ്രവർത്തിക്കും. ഇതിന് കാര്യക്ഷമത കൂടുതലാണ്. പോളിക്രിസ്റ്റലൈനിന് വവില കുറവാണെങ്കിലും കുറഞ്ഞ വെളിച്ചത്തിൽ ഇതിന്റെ കാര്യക്ഷമത താരതമ്യേന കുറവായിരിക്കും.സോളാർ പാനലുകൾ സ്ഥാപിക്കുന്ന സ്ഥലത്ത് മരങ്ങളുടെയോ മറ്റ് കെട്ടിടങ്ങളുടെയോ നിഴൽ വീഴുന്നില്ലെന്ന് ഉറപ്പുവരുത്തണം. തെക്ക് ദിശയിലേക്ക് അഭിമുഖമായി പാനലുകൾ സ്ഥാപിക്കുന്നതാണ് ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കാൻ സഹായിക്കുന്നത്. കെഎസ്ഇബിയുടെയോ അനെർട്ടിന്റെയോ (ANERT) അംഗീകാരമുള്ള ഏജൻസികൾ വഴി മാത്രം സോളാർ ഇൻസ്റ്റാൾ ചെയ്യുക. എങ്കിൽ മാത്രമേ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്സിഡി ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.സോളാർ പാനലുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ കൃത്യമായ ഇടവേളകളിൽ അവ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പാനലുകൾക്ക് മുകളിൽ പൊടി പടലങ്ങൾ അടിയുന്നത് വൈദ്യുതി ഉത്പാദനത്തെ ഗണ്യമായി ബാധിക്കും. വേനൽക്കാലത്തെ കനത്ത വൈദ്യുതി ബില്ലിൽ നിന്ന് മോചനം നേടാൻ സോളാർ പാനലുകൾ ഒരു നിക്ഷേപമായി കാണാവുന്നതാണ്.The post കറന്റ് ബില്ല് റെക്കോർഡ് തകർക്കുമ്പോൾ സോളാർ പാനലൊരുക്കാൻ ആലോചനയുണ്ടോ ?ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ appeared first on Kairali News | Kairali News Live.