തിരുവനന്തപുരത്തും ആലപ്പുഴയിലും പാമ്പ് കടിയേറ്റ മൂന്നുപേർ ആശുപത്രിയിൽ. തിരുവനന്തപുരത്ത് മൂങ്ങോട് സ്വദേശിനി ഹന്നയ്ക്ക് (15 ) വീടിനുസമീപത്തുവച്ചാണ് പാമ്പ് കടിയേറ്റത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആലപ്പുഴ ചേർത്തല തണ്ണീർമുക്കം സ്വദേശി സുദേവ്, ആലപ്പുഴ സ്വദേശി വിജേഷ് എന്നിവർക്കാണ് പാമ്പുകടിയേറ്റത്. രണ്ടുപേരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെ തിരുവനന്തപുരം പോത്തൻകോടും വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റിരുന്നു. വേങ്ങോട് സ്വദേശിനി ദുർഗയ്ക്കാണ് പാമ്പുകടിയേറ്റത്. അമ്മൂമ്മയുടെ വീട്ടിൽ പോയി തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽവെച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഇടതുകാലിന്റെ ചെറുവിരലിലാണ് പാമ്പുകടിച്ചത്. ഉടൻ തന്നെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.The post കേരളം പാമ്പിൻ ഭീതിയിൽ, തിരുവനന്തപുരത്തും ആലപ്പുഴയിലും മൂന്നുപേർക്ക് പാമ്പുകടിയേറ്റു appeared first on Kairali News | Kairali News Live.