ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് മേല്‍ ഇന്ത്യക്കുള്ള ഉപരോധ ഇളവ് ഇന്ന് അവസാനിക്കും. ഉപരോധ ഇളവ് നീട്ടാനായി ഇന്ത്യ യുഎസിന് കത്തുനല്‍കിയെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. 23 വര്‍ഷം പഴക്കമുള്ള തുറമുഖ പദ്ധതിയില്‍ നിന്നും പുറത്തുകടക്കണോ അതോ അമേരിക്കന്‍ ഉപരോധങ്ങള്‍ നേരിടണോ എന്നതില്‍ വ്യക്തതവന്നിട്ടില്ല.അമേരിക്കന്‍ ഉപരോധത്തില്‍ നിന്നുള്ള ഇളവുകള്‍ സംബന്ധിച്ച് യുഎസ് അധികൃതരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.2025 ഒക്ടോബര്‍ മുതല്‍ വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. തുടര്‍ന്ന് 2026 ഏപ്രില്‍ 26വരെ ഇളവ് നീട്ടുകയായിരുന്നു. യുദ്ധ സാഹചര്യത്തില്‍ ഇറാന് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന നീക്കങ്ങളൊന്നും വേണ്ടെന്ന നിലപാടില്‍ യുഎസ് നില്‍ക്കുമ്പോള്‍ തുടര്‍ന്നും ഇളവ് നീട്ടാനുള്ള സാധ്യത വിരളമാണ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോര്‍ട്സ് ഗ്ലോബല്‍ ലിമിറ്റഡ് ആണ് ചബഹാര്‍ നിയന്ത്രിക്കുന്നത്.The post ഇറാനിലെ ചബഹാർ തുറമുഖ നടത്തിപ്പ് ; ഇന്ത്യക്ക് മേലുള്ള അമേരിക്കയുടെ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും appeared first on ഇവാർത്ത | Evartha.