അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഡ്രൈവര്‍ മദ്യലഹരിയില്‍ അപകടകരമായി ബസ്സ് ഓടിച്ചു; പിടികൂടി

Wait 5 sec.

കൊല്ലം | തമിഴ്‌നാട്ടില്‍ നിന്നുള്ള അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഡ്രൈവര്‍ മദ്യലഹരിയില്‍ യാത്രക്കാരെയും മറ്റു വാഹനങ്ങളെയും മുള്‍മുനയിലാക്കി. കൊല്ലത്ത് നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് വെട്രി ട്രാവല്‍സിന്റെ ബസാണ് തെന്‍മലയ്ക്കും ആര്യങ്കാവിനും ഇടയില്‍ അപകടകരമായ രീതിയില്‍ പാഞ്ഞത്.കൊല്ലത്ത് നിന്ന് നിറയെ യാത്രക്കാരുമായി ചെന്നൈയിലേക്ക് പുറപ്പെട്ട ബസ് തെന്‍മല പിന്നിട്ടതോടെ ഒരു വാഹനത്തില്‍ ഇടിച്ചു. ബസ് നിര്‍ത്താതെ അമിതവേഗതയില്‍ മുന്നോട്ട് കുതിച്ചതോടെ അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്ന യുവാക്കള്‍ ബസിനെ പിന്തുടര്‍ന്നു.ആര്യങ്കാവിനടുത്ത് വെച്ച് യുവാക്കള്‍ ബസ് തടഞ്ഞപ്പോഴാണ് ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന വിവരം പുറത്തറിയുന്നത്.തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ബസ് തടയുകയും െേപാലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഡ്രൈവര്‍ വളരെ അസ്വാഭാവികമായ രീതിയിലാണ് ബസ് ഓടിച്ചിരുന്നത്. വണ്ടി പലപ്പോഴും റോഡില്‍ നിന്ന് തെന്നിമാറി വലിയ അപകടത്തിന്റെ വക്കിലായിരുന്നു. പേടിച്ചാണ് ഇരുന്നിരുന്നതെന്ന് ബസിലുണ്ടായിരുന്നവര്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തെന്‍മല പോലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും അപകടമുണ്ടാക്കിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.