ജിദ്ദ: സൗദിയിലേക്ക് കൊക്കെയ്ൻ കടത്തിയ ബെനിൻ സ്വദേശിയെ മക്കപ്രവിശ്യയിൽ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.മറ്റൊരുകേസിൽ ഖസീമിൽ സ്വദേശി വനിതയെ തീക്കൊളുത്തി കൊലപ്പെടുത്തിയ സ്വദേശിയെ വധ ശിക്ഷക്ക് വിധേയനാക്കിയതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.നിരപരാധികളായ ആളുകളെ ആക്രമിക്കുകയും, രക്തം ചിന്തുകയും, അവരുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും എതിരെ ഇസ് ലാമിക ശരീഅത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനും, മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, മയക്കുമരുന്ന് കള്ളക്കടത്തുകാർക്കും പ്രമോട്ടർമാർക്കും എതിരെ നിയമം അനുശാസിക്കുന്ന ഏറ്റവും കർശനമായ ശിക്ഷകൾ ചുമത്തുന്നതിനുമുള്ള സൗദി സർക്കാരിന്റെ പ്രതിബദ്ധത മന്ത്രാലയം സ്ഥിരീകരിച്ചു.The post സൗദിയിൽ ബെനിൻ പൗരനെ വധശിക്ഷക്ക് വിധേയനാക്കി appeared first on Arabian Malayali.