തീർഥാടന കേന്ദ്രമായ കോട്ടയം പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.പെരുന്നാളുകളിൽ വെടിക്കെട്ട് ഒഴിവാക്കണമെന്ന് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് പുതുപള്ളി സെൻ്റ് ജോർജ് ദൈവാലയത്തിലെ പെരുന്നാളിന് കരിമരുന്ന് പ്രയോഗം പൂർണമായും ഒഴിവാക്കാനുള്ള തീരുമാനം. പെരുനാളിൻ്റെ ഭാഗമായി മേയ് അഞ്ചിന് വെടിക്കെട്ട് നടത്താനാന്ന് നേരത്തെ നിശ്ചയിച്ചത്. മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പള്ളി മാനേജിങ് കമ്മിറ്റിയാണ് വെടിക്കെട്ട് ഒഴിവാക്കാൻ കൂട്ടായ തീരുമാനമെടുത്തതെന്ന് വികാരി ആൻഡ്രൂസ് ടി ജോൺ പറഞ്ഞു. ചൊവ്വാഴ്ചയാണ് പുതുപ്പള്ളി പെരുന്നാളിന് കൊടിയേറുന്നത്. കഴിഞ്ഞദിവസം പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളിയിലും വെടിക്കെട്ട് ഒഴിവാക്കി തീരുമാനമെടുത്തിരുന്നു.ALSO READ: അലുവ അതുൽ കൊലപാതകം: ഒരു പ്രതി കൂടി അറസ്റ്റിൽ, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെയടക്കം മൊഴിയെടുത്തുകഴിഞ്ഞ ഏപ്രിൽ 21-ന് തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 15 ആയി ഉയർന്നിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പോരാം വെടിക്കെട്ട് ഇല്ലാതെ ആണ് നടത്തിയത്. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കിയാണ് നടത്തിയത്. സാധാരണ ഒരു മണിക്കൂർ നേരമായിരുന്നു കുടമാറ്റം.The post പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് വെടിക്കെട്ട് ഉണ്ടാവില്ല; തീരുമാനം മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ appeared first on Kairali News | Kairali News Live.