ചൂട് കൂടി വരുമ്പോൾ ആളുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചൂടുകുരു. ശരീരം മുഴുവൻ ചൂടുകുരു വന്ന ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടുതലാണ്. പല മാര്ഗങ്ങളും ഇത് കളയാനായി നമ്മൾ പരീക്ഷിക്കും. എന്നാൽ ഫലം അത്ര നല്ലതാവണം എന്നില്ല. ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികളുടെ നാളികൾ അടഞ്ഞുപോകുകയും, വിയർപ്പ് പുറത്തേക്ക് വരാൻ കഴിയാതെ ചർമത്തിനടിയിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ചൂടുകുരുവായി പൊങ്ങുന്നത്. ഇത് ചർമത്തിൽ ചെറിയ ചുവന്ന കുരുക്കൾ ഉണ്ടാകുന്നതിനും കഠിനമായ ചൊറിച്ചിലിനും ‘പ്രിക്കിളി ഹീറ്റ്’ എന്ന് വിളിക്കപ്പെടുന്ന കുത്തുന്നതുപോലെയുള്ള വേദനയ്ക്കും കാരണമാകുന്നു. കുറച്ച് സിംപിൾ ആയിട്ടുള്ള വഴികൾ വഴി നമുക്ക് ഇതിനെ നിയന്ത്രിക്കാൻ കഴിയും.തണുത്ത വെള്ളത്തിനുള്ള കുളി നല്ലതാണ്. ചർമത്തിലെ സുഷിരങ്ങൾ അടയ്ക്കാൻ സാധ്യതയുള്ള കഠിനമായ സോപ്പുകളോ മണമുള്ള ലോഷനുകളോ ഉപയോഗിക്കാതെ വീര്യം കുറഞ്ഞ ക്ലെൻസറുകൾ ഉപയോഗിക്കണം. നല്ല ഒരു കുളിയ്യ് ശേഷം ടവൽ ഉപയോഗിച്ച് ചർമം ശക്തിയായി തുടയ്ക്കുന്നതിന് പകരം, വെള്ളം ഒപ്പിയെടുക്കുക. കലാമൈൻ ലോഷൻ ഉപയോഗിച്ചാൽ ഇത് ചർമത്തിന് തണുപ്പ് നൽകുകയും ചൊറിച്ചിൽ കുറയ്ക്കുകയും ചെയ്യും.ALSO READ: വേനലിൽ വാടാതിരിക്കണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതികഠിനമായ ചൊറിച്ചിലും വീക്കവും ഉണ്ടാകുകയാണെങ്കിൽ ഹൈഡ്രോകോർട്ടിസോൺ (Hydrocortisone) അടങ്ങിയ ക്രീമുകൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ വിയർപ്പ് ആഗിരണം ചെയ്യാനും ചർമം വരണ്ടതാക്കി നിലനിർത്താനും പ്രിക്കിളി ഹീറ്റ് പൗഡറുകൾ സഹായിക്കുമെങ്കിലും, അവ അമിതമായി ഉപയോഗിക്കുന്നത് സുഷിരങ്ങൾ വീണ്ടും അടയാൻ കാരണമായേക്കാം.സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കി വിയർപ്പ് ആഗിരണം ചെയ്യുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. വീടിനുള്ളിൽ കഴിയുന്നത്ര വായുസഞ്ചാരമുള്ള അന്തരീക്ഷം ഉറപ്പാക്കുകയോ എയർ കണ്ടീഷണർ, ഫാൻ എന്നിവ ഉപയോഗിച്ച് ശരീരം വിയർക്കുന്നത് കുറയ്ക്കുകയോ ചെയ്യണം. അമിതമായ വ്യായാമവും ചൂടുള്ള സമയത്തുള്ള പുറംജോലികളും ഈ അവസ്ഥയിൽ പരമാവധി ഒഴിവാക്കണം. ചൂടുകുരു ബാധിച്ച ഭാഗം ചൊറിഞ്ഞു പൊട്ടിക്കുന്നത് ഒഴിവാക്കണം. ഇത് ബാക്ടീരിയൽ അണുബാധയ്ക്ക് കാരണമായേക്കാം.The post ചൂടുകുരുക്കൾക്ക് ബൈ ബൈ; ഈ അടവുകൾ പരീക്ഷിച്ചോളൂ appeared first on Kairali News | Kairali News Live.