സമൂഹ മാധ്യമങ്ങളിൽ വൈറലായി വെള്ളം സിനിമയിലൂടെ പ്രസിദ്ധനായ വ്യവസായി മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തൽ. സിനിമ നിർമ്മാണ രംഗത്തിറങ്ങിയ തനിക്ക് നേരിട്ട ദുരനുഭവങ്ങളാണ് മുരളി കുന്നുംപുറത്തിൽ ഫേസ്ബുക്കിൽ ഇട്ട വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത വിഡിയോ പിന്നീട് മുരളി തന്നെ നീക്കം ചെയ്യുകയായിരുന്നു. സുമതി വളവ്’ സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ‘നദികളിൽ സുന്ദരി യമുന’ സംവിധായകർ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ എന്നിവർക്കെതിരെയാണ് മുരളി കുന്നുംപുറത്തിൽ ആരോപണം ഉന്നയിച്ചത്. Also read: വില്ലന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരിനോട് സാമ്യം; പേട്രിയറ്റിന് കത്രിക വച്ച് സെൻസർ ബോർഡ്സുമതി വളവ് എന്ന സിനിമ കാരണം തനിക്ക് ഏഴു കോടിയോളം രൂപയുടെ നഷ്ടം വന്നുവെന്നും കടക്കാർ തന്നെ ജീവിക്കുവാൻ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കുടുംബത്തോടൊപ്പം ജീവിച്ചു കൊതി തീർന്നിട്ടില്ലെന്നും ബിസിനസ്സിൽ മലയാളികളിൽ നിന്നും ഒരുപാടു ചതി നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ രണ്ടാം സിനിമയായ നദികളിൽ സുന്ദരി യമുനയിൽ തന്നെ കൊണ്ട് പണം നിക്ഷേപിച്ചത് അസിസ്റ്റന്റ് ഡയറക്ടറാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണെന്നും ആ സിനിമയിലും രണ്ടു കോടിയിലേറെ നഷ്ടം സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘സുമതി വളവ്’ കാരണം ഏഴു കോടി രൂപ നഷ്ടപ്പെട്ടു; സിനിമാരംഗത്തെ ചതികളെ പറ്റി നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തൽ appeared first on Kairali News | Kairali News Live.