വീടിന്റെ പരിസരത്തുപോലും പാമ്പെത്തില്ല; ഈ ചെടികളിൽ ഏതെങ്കിലും ഒന്ന് എത്രയും വേഗം നട്ടോളൂ

Wait 5 sec.

കഴിഞ്ഞ ഞായറാഴ്ച തൃശൂരിൽ പാമ്പുകടിയേറ്റ് ഉറങ്ങിക്കിടന്ന എട്ടുവയസുകാരൻ മരിച്ച സംഭവം കേരളത്തെ ഒന്നടക്കം ഞെട്ടിച്ചിരിക്കുകയാണ്. കടമ്പോട് കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോയാണ് മരിച്ചത്. കുട്ടിയുടെ സഹോദരൻ അനോജിനെയും പാമ്പ് കടിച്ചിരുന്നു. ഇതിനിടയിൽ തൃശൂരിലെ വാണിയമ്പാറയിലും രണ്ടരവയസുകാരന് ഇന്ന് പാമ്പുകടിയേറ്റു. വീട്ടിലെ ശുചിമുറിയിൽ നിന്ന് ശംഖുവരയൻ പാമ്പാണ് കുട്ടിയെ കടിച്ചത്. ഈ വാർത്തകളെല്ലാം ഭീതിയുളവാക്കുന്നവയാണ്. കൊടുംചൂടായതിനാൽ വീടിന്റെ പരിസരങ്ങളിൽ ജലാംശം നിലനിൽക്കുന്നയിടങ്ങളിൽ പാമ്പുകളെത്താൻ സാദ്ധ്യത കൂടുതലാണെന്ന് ഒട്ടുമിക്ക പാമ്പുപിടുത്തക്കാരും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.പച്ചപ്പും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയിലാണ് കൂടുതലായും പാമ്പുകളെ കാണപ്പെടാറുള്ളത്. അതിനാലാണ് കേരളത്തിലെ ചില മാസങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറയുന്നത്. എന്നിരുന്നാലും ചെറിയ കുട്ടികളുള്ള വീടുകളിൽ ജാഗ്രത പാലിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പ് വീടിന്റെ പരിസരത്തുപോലും എത്തില്ല. അവ എന്തെല്ലാമാണെന്ന് നോക്കാം.also read: ലോകത്ത് ഏറ്റവുമധികം മൽസ്യം ഭക്ഷിക്കുന്നവരുള്ള രാജ്യമേത്? ഇന്ത്യയുടെ സ്ഥാനം എത്ര?സർപ്പഗന്ധ, ഇഞ്ചിപ്പുല്ല്,റോസ്മേരി,ജമന്തിപ്പൂവ് എന്നിവ വീടിന്റെ പരിസരത്ത് നട്ടുവളർത്തുകയാണെങ്കിൽ പാമ്പുകൾ വീടിന്റെ പരിസരങ്ങളിൽ അടുക്കുകയില്ല.ആയൂവേദ മരുന്നുകളിൽ ഉപയോഗിക്കുന്ന സർപ്പഗന്ധയുടെ വേരുകൾ പാമ്പിനെയും മറ്റുകീടങ്ങളെയും തുരത്താൻ സഹായിക്കുന്നു. പാമ്പുകൾ പോലുള്ള ഉരഗങ്ങൾക്ക് സർപ്പഗന്ധയുടെ ഗന്ധം സഹിക്കാൻ കഴിയില്ല. നാരങ്ങയുടെ ഗന്ധത്തിന് സമാനമായ ഗന്ധമുള്ള സസ്യമാണ് ഇഞ്ചിപ്പുല്ല്. ഇവയിൽ സിട്രോനെല്ല അടങ്ങിയതുകാരണം പാമ്പുകൾ,കൊതുക്, മറ്റു കീടങ്ങൾ എന്നിവ വീടിന്റെ പരിസരത്ത് എത്തുകയില്ല. ഔഷധഗുണമുള്ള റോസ്മേരിയും പാമ്പിന്റെ വീടിന്റെ പരിസരത്തുനിന്ന് തുരത്താൻ സഹായിക്കും.ഇവ ചട്ടിയിലും പാത്രങ്ങളിലും വളർത്താവുന്നതാണ്. വിവിധ നിറങ്ങളിലുള്ള പൂവാണ് ജമന്തിപ്പൂവ്. ഇതിൽ നിന്നുണ്ടാകുന്ന ശക്തമായ ഗന്ധം പാമ്പുകൾ പോലുള്ള ഉരഗങ്ങളെ വീടിന്റെ പരിസരത്തുനിന്ന് തുരത്താൻ സഹായിക്കുന്നു.The post വീടിന്റെ പരിസരത്തുപോലും പാമ്പെത്തില്ല; ഈ ചെടികളിൽ ഏതെങ്കിലും ഒന്ന് എത്രയും വേഗം നട്ടോളൂ appeared first on Kairali News | Kairali News Live.