നിതിൻ രാജിന്റെ മരണം: ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളേക്ക് മാറ്റി

Wait 5 sec.

കണ്ണൂര്‍| അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളേക്ക് മാറ്റി.  പാത്തോളജി വിഭാഗം മുന്‍ മേധാവി ഡോ എംകെ റാം, സംഗീത നമ്പ്യാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് നാളേക്ക് മാറ്റിയത്.തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നിതിന്റെ പിതാവ് വൈ എല്‍ രാജന്റെ ഭാഗം കൂടി കേള്‍ക്കുന്നതിനാണ് ഹര്‍ജി നാളേക്ക് മാറ്റിയത്.ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം നാളെ നടക്കും. ആത്മഹത്യാ പ്രേരണ കുറ്റം, പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഡോ. എം.കെ റാം, സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തത്. കേസില്‍ ഒന്നും രണ്ടും പ്രതികളാണ് ഇരുവരും.