ഇടപ്പാളയം ബഹ്റൈൻ വിഷുക്കണി ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

Wait 5 sec.

മനാമ: ഇടപ്പാളയം ബഹ്റൈൻ കൾച്ചറൽ വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വിഷുക്കണി ഫോട്ടോ മത്സരം 2026’ വിജയികളെ പ്രഖ്യാപിച്ചു. ബഹ്റൈനിലെ പ്രവാസികൾക്കിടയിലും നാട്ടിലെ ഇടപ്പാളയം അംഗങ്ങൾക്കിടയിലും നടത്തിയ മത്സരത്തിൽ  നിരവധി ആളുകൾ പങ്കെടുത്തു.വിജയികൾ:• ശ്രീ ജയ്: ബഹ്റൈനിൽ മനോഹരമായ കണിയൊരുക്കി ഒന്നാം സ്ഥാനം നേടി.• അശ്വതി മഹേഷ്: നാട്ടിലെ ഇടപ്പാളയം അംഗങ്ങൾക്കായി നടത്തിയ മത്സരത്തിൽ മികച്ച വിഷുക്കണി ഒരുക്കി വിജയിയായി.• ജയമണി: ഇൻസ്റ്റാഗ്രാം പേജിൽ ജനപ്രിയ കണിക്കുള്ള പുരസ്കാരത്തിന് അർഹയായി.വിജയികൾക്ക് പുറമെ, അതിമനോഹരമായ വിഷുക്കണികൾ അയച്ചുതന്ന ഓരോ പങ്കാളിയും നമ്മുടെ സംസ്കാരത്തെ നെഞ്ചോട് ചേർക്കുന്നവരാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു . മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും, വിജയികൾക്കും ഇടപ്പാളയം ബഹ്റൈൻ കൾച്ചറൽ വിംഗ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. എല്ലാവരുടെയും സഹകരണം വരുംകാലങ്ങളിലും ഉണ്ടാവണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.The post ഇടപ്പാളയം ബഹ്റൈൻ വിഷുക്കണി ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.