രണ്ടാം ഭരണക്കാലത്ത് ഓഹരി വിപണികളിലും മറ്റുമായി ട്രംപ് നടത്തിയ നിക്ഷേപങ്ങൾക്ക് എതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. കോടികൾ ലക്ഷ്യമിട്ടാണ് ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നതെന്ന് റിപ്പോർട്ട്. അതിന് തെളിവായി റിപ്പോർട്ട് പുറത്തുവിട്ട് ബിബിസി. ട്രംപിന്റെ നിർണ്ണായക തീരുമാനങ്ങൾ പുറത്തുവരുന്നതിന് തൊട്ടുമുമ്പ് നടന്ന വലിയ നിക്ഷേപങ്ങളാണ് ഈ ‘ഇൻസൈഡർ ട്രേഡിംഗ്’ ആരോപണങ്ങൾക്ക് വഴിതെളിക്കുന്നത്.ട്രംപ് ഭരണകൂടം സ്വീകരിച്ച ചില സാമ്പത്തിക-വിദേശനയ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വിപണിയിൽ വലിയ മാറ്റങ്ങൾ ദൃശ്യമായിരുന്നു. 2025 ഏപ്രിലിൽ, ഇറക്കുമതി തീരുവകളിൽ പെട്ടെന്ന് മാറ്റം വരുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചപ്പോൾ വിപണി തകർന്നു. എന്നാൽ ഈ പ്രഖ്യാപനത്തിന് മിനിറ്റുകൾക്ക് മുമ്പ് തന്നെ ചിലർ ഓഹരികൾ വിറ്റഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇറാനുമായി ബന്ധപ്പെട്ട സൈനിക നടപടികൾ പിൻവലിക്കുന്നതിനെക്കുറിച്ച് ട്രംപ് ‘ട്രൂത്ത് സോഷ്യലിൽ’ പോസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് എണ്ണ വിപണിയിൽ വലിയ തോതിലുള്ള വ്യാപാരം നടന്നിരുന്നു.വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർക്കോ ട്രംപുമായി അടുത്ത ബന്ധമുള്ളവർക്കോ അറിയാവുന്ന രഹസ്യവിവരങ്ങൾ നിക്ഷേപകർക്ക് മുൻകൂട്ടി ലഭിക്കുന്നുണ്ടോ എന്ന സംശയം പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ഉന്നയിച്ചിട്ടുണ്ട്. ഇത്രയും വലിയ തുകയുടെ വിപണി മാറ്റങ്ങൾ സ്വാഭാവികമല്ലെന്നും, ഇതിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ അന്വേഷണം വേണമെന്നും യുഎസ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്.ALSO READ; അഭിമാനം വിട്ട് ഒരു പരിപാടിയുമില്ല; ട്രംപിൻ്റെ ഭീഷണികൾക്ക് മറുപടിയുമായി ഇറാൻട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിന്റെ’ ഓഹരികളിലും അസ്വാഭാവികമായ കയറ്റിറക്കങ്ങൾ ദൃശ്യമായിരുന്നു. പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ പദവി ഉപയോഗിച്ച് സ്വന്തം കമ്പനിയുടെ ഓഹരി മൂല്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു എന്ന വിമർശനവും ഇതിനോടൊപ്പം ഉയർന്നു.The post ട്രംപിന്റെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ വിപണി മാറ്റം; കോടികളുടെ അട്ടിമറിയ്ക്ക് പിന്നിൽ ഇൻസൈഡർ ട്രേഡിങ് ആപ്പ് ? appeared first on Kairali News | Kairali News Live.