ചൂട് കാലത്ത് ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒന്നാണ് കിഡ്നിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ. എന്നാൽ കൃത്യമായി ശ്രദ്ധ പുലർത്തുകയാണെങ്കിൽ ഇതിൽ നിന്നും നമുക്ക് മറികടക്കാവുന്നതാണ്. നിർജലീകരണമാണ് ചൂട് കാലത്ത് കിഡ്നിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം. ഇതിന് പുറമേയും നിരവധി കാരണങ്ങൾ കിഡ്നിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാക്കുമെന്ന് കൂടി നാം ഓർക്കേണ്ടതുണ്ട്. ആവശ്യമായ വെള്ളം ശരീരത്തിൽ ഇല്ലാത്തതാണ് അസുഖം വരാനുള്ള ഒരു കാരണം.ഇതിനു പുറമെ കിഡ്നിയുമായി ബന്ധപ്പെട്ട് പല മിത്തുകളും നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്. വെള്ളം കുറയുന്നത് കിഡ്നിയെ ശുദ്ധീകരിക്കുമെന്നതാണ് അതിൽ ഒന്ന്. ഇത് തീർത്തും തെറ്റായ ധാരണയാണെന്ന് വിദഗ്ധർ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. മറ്റൊന്ന് ആമിതമായി വെള്ളം കുടിക്കുകയെന്നതാണ്. വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് കരുതി അമിതമായി വെള്ളം കുടിച്ചാൽ അതും വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നയിക്കുക.Also read: ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നമാണ്; സൂര്യാതപം ഏൽക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകളെടുക്കാം…സോഡിയം കുറയാൻ ഉൾപ്പെടെ ഇത് കാരണമാകും. കൃത്യമായി അളവിൽ വെള്ളം കുടിക്കുന്നതാണ് എപ്പോഴും നല്ലത്. അമിതമായാലും കുറഞ്ഞാലും പ്രശ്നമാണെന്ന് ഓർക്കണം. ഇതിന് പുറമെ ഉപ്പ് അമിതമായി ഉപയോഗിക്കുന്നതും, ബ്ലഡ് ഷുഗർ ലെവൽ മെയിൻ്റേൻ ചെയ്യാത്തതുമെല്ലാം കിഡ്നിയുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും.The post ചൂടാണേ…; നിങ്ങളുടെ കിഡ്നി സേഫാണോ? ഈ കാര്യങ്ങളറിഞ്ഞാൽ നിങ്ങൾ സുരക്ഷിതരാണ് appeared first on Kairali News | Kairali News Live.