വാട്സ്ആപ്പിൽ ഇനി പണമയക്കുക മാത്രമല്ല മൊബൈൽ റീചാർജും ചെയ്യാം; പുതിയ ഫീച്ചർ എത്തി

Wait 5 sec.

ന്യൂഡൽഹി | പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ആപ്പിനുള്ളിൽ തന്നെ റീചാർജ് സൗകര്യം ഒരുക്കി മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ്. നെതർലൻഡ്‌സ് ആസ്ഥാനമായുള്ള പേയ്മെന്റ് കമ്പനിയായ പേ യു മായി സഹകരിച്ചാണ് വാട്സ്ആപ്പ് ഈ പുതിയ സേവനം ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നത്. ഇതോടെ എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ (വി ഐ) തുടങ്ങിയ മുൻനിര ടെലികോം സേവന ദാതാക്കളുടെ റീചാർജുകൾ ഇനി വാട്സ്ആപ്പ് വഴി നേരിട്ട് നടത്താം.പുതിയ ഫീച്ചർ ആൻഡ്രോയിഡ്, ഐ ഒ എസ് ഉപഭോക്താക്കൾക്ക് ഘട്ടം ഘട്ടമായാണ് ലഭ്യമാകുന്നത്. വരും ആഴ്ചകളിൽ എല്ലാ ഇന്ത്യൻ ഉപഭോക്താക്കൾക്കും ഇത് ഉപയോഗിക്കാനാകുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാനും മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുമുള്ള സൗകര്യം വാട്സ്ആപ്പിലുണ്ട്. ഇതിന് പിന്നാലെയാണ് റീചാർജ് സേവനവും എത്തുന്നത്.റീചാർജ് നടപടികൾ ലളിതമാക്കുന്നതിനായി ആപ്പിന്റെ ഹോം സ്ക്രീനിൽ ക്യാമറ ഐക്കണിന് സമീപത്തായി പുതിയ രൂപ (₹) ചിഹ്നം വാട്സ്ആപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ പേയ്മെന്റ് വിഭാഗത്തിലേക്ക് പ്രവേശിക്കാനും അവിടെ നിന്ന് മൊബൈൽ പ്രീപെയ്ഡ് റീചാർജ് ഓപ്ഷൻ തിരഞ്ഞെടുക്കാനും സാധിക്കും.ഉപഭോക്താക്കൾക്ക് സ്വന്തം നമ്പറോ മറ്റുള്ളവരുടെ നമ്പറോ നൽകി പ്ലാനുകൾ പരിശോധിക്കാനും റീചാർജ് പൂർത്തിയാക്കാനും കഴിയും. യു പി ഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വഴി പണമടയ്ക്കാം. ഇടപാടുകൾ പൂർത്തിയായ ശേഷം അതിന്റെ വിവരങ്ങൾ പേയ്മെന്റ് ഹിസ്റ്ററിയിൽ പരിശോധിക്കാവുന്നതാണ്.SummaryWhatsApp has partnered with PayU to launch a direct mobile recharge feature for prepaid users in India, supporting major carriers like Airtel, Jio, and Vi. Users can access this service via a new rupee (₹) icon on the app’s home screen, allowing them to browse plans and pay using UPI or cards without leaving the chat interface. The feature is being rolled out in phases to all Android and iOS users across the country.