മൊബൈൽ ഫോൺ ഉപയോഗിക്കുന്ന എല്ലാവരു‍ടേയും പ്രധാന പ്രശ്നമാണ് ഫോണിൽ ചാർജ് നിൽക്കുന്നില്ലെന്നത്. എന്നാൽ അതിന് പരിഹാരവുമായി ഒരു ബഡ്ജറ്റ് ഫോണുമായി പോക്കോ രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. പോകോ സി 81 എന്ന ഏറ്റവും പുതിയ ഫോണിൽ രണ്ട് ദിവസം വരെ ചാർജ് നിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിലൂടെ പോക്കോയുടെ ബഡ്ജറ്റ് നിരയിലേക്ക് മറ്റൊരു ഫോൺ കൂടി എത്തയിരിക്കുകയാണ്. പോക്കോ സി 81 x എന്ന വേരിയൻ്റ് കൂടി ഇതിലുണ്ട്. വലിയ ഡിസ്പ്ലേയും മികച്ച റിഫ്രഷ് റേറ്റും ഫോണിൻ്റെ മറ്റ് പ്രത്യേകതകളാണ്. പോക്കോ C81 ൽ 6.9 ഇഞ്ചിന്റെ എച് ഡി പ്ലസ് ഡിസ്പ്ലേയും പോക്കോ C81X ൽ 6.88 ഇഞ്ചിൻ്റെ ഡിസ്പ്ലേ പാനലുമാണ് കമ്പനി നൽകിയിരിക്കുന്നത്. 120Hz ആണ് ഫോണിൻ്റെ റിഫ്രഷ് റേറ്റ്. Also read: ഇനി ചാറ്റിങ് മാത്രമല്ല, വാട്സാപ്പിലൂടെ റീച്ചാർജും ചെയ്യാം; എങ്ങനെ ഉപയോഗിക്കാം…208 ഗ്രാാണ് C81 ൻ്റെ ഭാരം. 193 ഗ്രാമാണ് C81 X ൻ്റെ ഭാരം. രണ്ട് ഫോണുകൾക്കും ഇൻ ഡിസ്പ്ലേ ഫിംഗർ പ്രൻ് സെൻസറിന് പകരം വശങ്ങളിലാണ് കൊടുത്തിരിക്കുന്നത്. C81 ന് 13 MP ഡ്യുവൽ എഐ കാമറയും 81X ന് 13MP സിംഗിൾ സെൻസർ കാമറയുമാണ് നൽകിയിരിക്കുന്നത്. C81 ന് 9,999 രൂപയും 81X ന് 10,999 രൂപയുമാണ് വില.The post ബാറ്ററി ബാക്കപ്പ് ഇനിയൊരു പ്രശ്നമാകില്ല; രണ്ട് ദിവസം സുഖമായി നിൽക്കും… ബഡ്ജറ്റ് റേഞ്ചിൽ പോക്കോ C81 appeared first on Kairali News | Kairali News Live.