ദുബൈ മെട്രോ ഗോൾഡ് ലൈൻ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു; 18 സ്റ്റേഷനുകളും ഇത്തിഹാദ് റെയിൽ ലിങ്കും പ്രത്യേകതകൾ

Wait 5 sec.

ദുബൈ | ദുബൈ ഭരണകൂടം പുതുതായി പുറത്തിറക്കിയ റെയിൽ നെറ്റ്‌വർക്ക് പ്ലാൻ 2032 ലൂടെ മെട്രോ ഗോൾഡ് ലൈനിന്റെ പൂർണ്ണരൂപം പുറത്തുവിട്ടു. ചരിത്രപ്രധാനമായ അൽ ഗുബൈബയിൽ ആരംഭിച്ച് ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ പാത ക്രമീകരിച്ചിരിക്കുന്നത്. പഴയ ദുബൈ മേഖലകളെയും നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളെയും പുതിയ സബർബൻ കമ്മ്യൂണിറ്റികളെയും ബന്ധിപ്പിച്ചാണ് ഗോൾഡ് ലൈൻ കടന്നുപോകുന്നത്.പദ്ധതിയുടെ പ്രധാന പ്രത്യേകതകൾകണക്റ്റിവിറ്റിഅൽ ഗുബൈബയിൽ ഗ്രീൻ ലൈനുമായും ബർജുമാനിൽ റെഡ്, ഗ്രീൻ ലൈനുകളുമായും ബിസിനസ് ബേയിൽ റെഡ് ലൈനുമായും ഗോൾഡ് ലൈൻ ബന്ധിക്കപ്പെടും. 42 കിലോമീറ്റർ നീളമുള്ള പാതയിൽ 18 സ്റ്റേഷനുകളാണുള്ളത്.ഇത്തിഹാദ് റെയിൽ ലിങ്ക്ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, മൈദാൻ എന്നിവിടങ്ങളിൽ ഇത്തിഹാദ് റെയിലുമായി ഈ പാതയെ ബന്ധിപ്പിക്കും. ഇത് ദുബൈ മെട്രോയെ ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമാക്കാൻ സഹായിക്കും.പ്രധാന സ്റ്റേഷനുകൾമിന റാഷിദ്, സിറ്റി വാക്ക്, ബിസിനസ് ബേ, മുഹമ്മദ് ബിൻ റാഷിദ് സിറ്റി, നാദ് അൽ ഷെബ, മൈദാൻ, അൽ ബർഷ സൗത്ത്, ജുമൈറ വില്ലേജ് സർക്കിൾ (ജെ വി സി) തുടങ്ങിയ 15 ഓളം തന്ത്രപ്രധാന കേന്ദ്രങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.ഹൈ സ്പീഡ് റെയിൽറാസ് അൽ ഖോറിൽ നിന്നും എക്സ്പോ സിറ്റിക്ക് അപ്പുറത്തേക്കും നീളുന്ന ഒരു അതിവേഗ റെയിൽ പാതയെക്കുറിച്ചും പുതിയ മാപ്പിൽ സൂചനയുണ്ട്.സാങ്കേതിക മികവ്പൂർണ്ണമായും ഭൂഗർഭ പാതയായാണ് ഗോൾഡ് ലൈൻ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലെ മെട്രോ ടണലുകളുടെ ഇരട്ടി നീളത്തിൽ 40 മീറ്റർ ആഴത്തിലാണ് ഈ ടണലുകൾ നിർമ്മിക്കുന്നത്.സാമ്പത്തിക ഗുണഫലം2040 ഓടെ പ്രതിദിനം 4,65,000 യാത്രക്കാർ ഈ പാത ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്. 34 ബില്യൺ ദിർഹം ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ അടുത്ത 20 വർഷത്തിനുള്ളിൽ 430 ശതമാനം സാമ്പത്തിക ലാഭം എമിറേറ്റ് പ്രതീക്ഷിക്കുന്നു.SummaryThe Dubai Government has officially released the route map for the upcoming Metro Gold Line as part of its Rail Network Plan 2032. The 42km fully underground line will feature 18 stations, connecting Al Ghubaiba to Jumeirah Golf Estates while integrating with the Red and Green lines and the Etihad Rail network. Expected to serve over 1.5 million residents, the project aims to boost economic returns and significantly ease urban congestion.