തെരഞ്ഞെടുപ്പിൽ കാലു വാരൽ മുന്നിൽ കണ്ട് ആർഎസ്പി നേതാക്കളെ നിരീക്ഷിക്കാൻ സ്‌പൈയെ നിയോഗിച്ചെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗീതാകൃഷ്ണൻ. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം പ്രതികരിച്ചത്. ആർഎസ്പി – സിപിഐ എം ഡീൽ എന്ന കോൺഗ്രസ് പ്രസ്ഥാവന അപകീർത്തികരവും അവാസ്ഥവുമെന്ന് ആർഎസ്പി ലോക്കൽ കമ്മിറ്റി സെക്രട്ടറി സദു പള്ളിത്തോട്ടവും പറഞ്ഞു. കൊല്ലം തീരദേശത്ത് ആർഎസ്പി, ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താൻ വോട്ട് മറിക്കാൻ ശ്രമിച്ചെന്നാണ് കോൺഗ്രസിന്റെ പരസ്യ പ്രസ്താവന.തെളിവായി CCTV ദൃശ്യങ്ങളും പുറത്ത് വിട്ടു. മുന്നണി മര്യാദ പോലും പാലിക്കാതെ കോൺഗ്രസ് UDFലെ ഘടക കക്ഷിയെ പരസ്യമായി അപമാനിച്ചതിൽ ആർഎസ്പിയ്ക്കും കടുത്ത അതൃപ്തിയുണ്ട്. നടന്നത് കൂടി കാഴ്ചയല്ലെന്നും സ്വാഭാവികമായാണ് ഭക്ഷണശാലയിൽ കണ്ടുമുട്ടിയത്. മുന്നണി മര്യാദയും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലംഘിച്ചു. താനും പ്രവർത്തകരും മുഴുവൻ സമയവും ഇരവിപുരത്തെ RSP സ്ഥാനാർത്ഥി വിഷ്ണു മോഹന് വേണ്ടി പ്രവർത്തിച്ചുവെന്ന് സദു പള്ളിത്തോട്ടം പ്രതികരിച്ചു.ALSO READ: ആർ.എസ്.പി.യിൽ കലഹം രൂക്ഷമാകുന്നു: പ്രേമചന്ദ്രനും കുടുംബത്തിനും എതിരെ വിമർശനംഅതേസമയം, സാധാരണ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടക്കാറുള്ള തമ്മിലടി വോട്ട് എണ്ണുന്നതിന് മുമ്പേ കൊല്ലത്തെ UDFൽ തുടങ്ങി. തീരദേശത്ത് അത്ര സ്വാധീനം ഇല്ലാത്ത RSP ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്നത് കോമഡി ആയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.The post ‘ആർഎസ്പി കാല് വാരും എന്നറിയാമായിരുന്നു, അവരുടെ നേതാക്കളെ നിരീക്ഷിക്കാൻ സ്പൈയെ വെച്ചു’; വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് ഗീതാകൃഷ്ണൻ appeared first on Kairali News | Kairali News Live.