ഓപ്പറേഷൻ താമര: ഇ ഡി പേടിയിൽ ബിജെപിയിലേക്ക് അഭയം തേടി ആം ആദ്മി എം പിമാർ

Wait 5 sec.

ചൂലിന്റെ കെട്ടഴിക്കുമെന്ന് ഭയപ്പെട്ട് പുതിയ കെട്ട് ഇട്ടപ്പോൾ അതും ബിജെപി അഴിച്ചു കൊണ്ടുപോയ അവസ്ഥയിലാണ് നിലവിൽ ആം ആദ്മി പാർടി. എതിരാളികളെ സമ്മർദ്ദ തന്ത്രത്തിലൂടെയും കച്ചവടത്തിലൂടെയും സ്വന്തം പാളയത്തിലേക്ക് എത്തിക്കുന്ന, ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും മോശമായ രാഷ്ട്രീയക്കളി എന്ന് വിശേഷിപ്പിക്കുന്ന ഓപ്പറേഷൻ താമരയിലൂടെയാണ് ആം ആദ്മി രാജ്യസഭ എംപിമാരെ ബിജെപി പാളയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ പത്ത് രാജ്യസഭാംഗങ്ങളിൽ ഏഴ് പേരും രാഘവ് ഛദ്ദക്കൊപ്പം ബിജെപിയിലേക്ക് കൂറ് മാറി കഴിഞ്ഞു. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ ഇവർക്ക് അയോ​ഗ്യതയും വരില്ല.ബിജെപിയെയും മോദിയെയും വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ആം ആദ്മി നേതാവായിരുന്നു രാഘവ് ഛദ്ദ നേരത്തെ തന്നെ തന്റെ സാമൂഹികമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു. ബിജെപിയിലേക്കുള്ള ചായ്വ് നേരത്തെ തന്നെ മണത്തിരുന്ന ആം ആദ്മി ഛദ്ദയെ പാർട്ടി ഉപനേതാവ് എന്ന സ്ഥാനത്ത് നിന്ന് മാറ്റുകയും പകരം അശോക് മിത്തലിനെ രാജ്യസഭ ഉപനേതാവായി നിയോ​ഗിക്കുയും ചെയ്തിരുന്നു. ഇപ്പോൾ മിത്തൽ ഉൾപ്പെടെ ബിജെപിയിലേക്ക് ചേക്കേറിയത് ആം ആദ്മിക്ക് തിരിച്ചടിയായിരിക്കുകയാണ്.ALSO READ: ദില്ലിയിലും പഞ്ചാബിലും ആംആദ്മി പാർട്ടിക്ക് ആശങ്ക; എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹംഇഡിയും കൂറുമാറ്റവുംപ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോ​ഗിച്ച് വരുതിയിലാക്കുന്ന ബിജെപിയുടെ തന്ത്രമാണ് ആം ആദ്മി എംപിമാരെ ബിജെപി പാളയത്തിലെത്തിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. കഴിഞ്ഞയാഴ്ച അശോക് മിത്തലിന്റെ വസതിയിലും ഓഫീസിലും മൂന്ന് ദിവസം തുടർച്ചയായി ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ മിത്തൽ ബിജെപിയിലേക്ക് എത്തുകയും ചെയ്തു.അധികാരം പിടിച്ചെടുക്കാൻ പ്രതിപ​ക്ഷ എംപിമാരെയും എംഎൽഎമാരെയും നേരത്തെയും ബിജെപി വിലക്കെടുത്തിരുന്നു. 2016ൽ അരുണാചൽ പ്രദേശും 2017ൽ ബീഹാർ, മണിപ്പൂർ, ​ഗോവ എന്നീ സംസ്ഥാനങ്ങളിലും 2019ൽ കർണാടകയിലും 2020ൽ മധ്യപ്രദേശിലും ഇത്തരം കുതിരകച്ചവടത്തിലൂടെ കോൺ​ഗ്രസ് ജനപ്രതിനിധികളെയടക്കം വിലയ്ക്കെടുത്ത് ബിജെപി അധികാരം പിടിച്ചെടുത്തിരുന്നു.രാഘവ് ഛദ്ദയെകൂടാതെ മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്, അശോക്‌ മിത്തൽ, സന്ദീപ്‌ പാഠക്‌, സ്വാതി മലിവാൾ, വിക്രം സാഹ്നി, രജീന്ദർ ഗുപ്‌ത എന്നിവരാണ് ആം ആദ്മയിൽ നിന്ന് ബിജെപിയിലേക്ക് ചേക്കെറിയിരിക്കുന്നത്. ജനാധിപത്യത്തെത്തന്നെ അവഹേളിച്ച്‌ ജനപ്രതിനിധികളെ വിലക്കെടുക്കുന്ന ബിജെപി രാഷ്ട്രീയം പുതിയ കുതിരകച്ചവടത്തിലൂടെ ല​ക്ഷ്യം വെയ്ക്കുന്നത് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പഞ്ചാബിലെ തെരഞ്ഞെടുപ്പാണ്.റിസോർട്ട് രാഷ്ട്രീയവും, കുതിരകച്ചവടവുമായി ജനാധിപത്യത്തെ ഹനിക്കുന്ന ബിജെപിയുടെ സ്ഥിരം രാഷ്ട്രീയ കച്ചവടത്തിലെ ഒരു അധ്യായമായി മാറിയിരിക്കുകയാണ് ആം ആദ്മിയുടെ എംപിമാർ. ഭരണഘടന പദവികളെ ‘ഓപ്പറേഷൻ താമര’ എന്ന പേരിൽ വിലക്കെടുക്കുന്ന രാഷ്ട്രീയ ജീർണ്ണതയുടെ മറ്റൊരു അധ്യായത്തിനാണ് ഇപ്പോൾ നമ്മൾ സാക്ഷിയായിരിക്കുന്നത്.The post ഓപ്പറേഷൻ താമര: ഇ ഡി പേടിയിൽ ബിജെപിയിലേക്ക് അഭയം തേടി ആം ആദ്മി എം പിമാർ appeared first on Kairali News | Kairali News Live.