ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയിൽ എൻ.കെ. പ്രേമചന്ദ്രനും കുടുംബത്തിനും എതിരെ രൂക്ഷ വിമർശനം. പാർട്ടിയുടെ ഇരവിപുരം സ്ഥാനാർത്ഥി വിഷ്ണു മോഹനു വേണ്ടി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പ്രേമചന്ദ്രന്റെ കുടുംബം തയാറായില്ല എന്നാണ് ആരോപണം. എന്നാൽ സ്ഥാനാർഥി നിർണ്ണയ വിഷയത്തിൽ തനിക്കും കുടുംബത്തിനും ഉണ്ടായ വേദന മൂലമാണ് കുടുംബം ഇറങ്ങാത്തതെന്നും അതിന് താൻ ഉത്തരവാദിയല്ലെന്നും എൻ.കെ.പ്രേമചന്ദ്രൻ മറുപടി നൽകി.തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇരവിപുരം സീറ്റുമായി ബന്ധപ്പെട്ട് പാർട്ടിയിൽ അസ്വസ്ഥതകൾ തുടരുകയാണ്. നേരത്തെ , വിജയ സാധ്യത പരിശോധിക്കാതെയാണ് സ്ഥാനാർഥി നിർണ്ണയമെന്ന് ആരോപിച്ച് മണ്ഡലം സെക്രട്ടറി എൻ നൗഷാദ് രാജിവെച്ചിരുന്നു. അതേസമയം മകന് സീറ്റ് നിഷേധിച്ചതോടെ എൻ.കെ പ്രേമചന്ദ്രനും പിണക്കത്തിലാണ്.Also Read: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി അക്രമം: പത്തനംതിട്ടയിൽ പ്രസംഗം തടസ്സപ്പെടുത്തിഅതെസമയം ഇരവിപുരം സ്ഥാനാർഥിനിർണ്ണയത്തിൽ ഉണ്ടായ അസ്വസ്ഥതകൾ ഇനിയും പാർട്ടിയെ വിട്ടുപോയിട്ടില്ല. സംസ്ഥാന കമ്മിറ്റിയംഗമായ തന്നെയും യാതൊരു ഭാരവാഹിത്വം ഇല്ലാത്ത പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെയും ഒരേ തുലാസിൽ എന്തിന് തൂക്കി എന്നു ചോദിച്ചു മണ്ഡലത്തിലെ സ്ഥാനാർഥിയായി നേരത്തെ പരിഗണിച്ചിരുന്ന എം.എസ്.ഗോപകുമാർ രംഗത്തെത്തി.The post ആർ.എസ്.പി.യിൽ കലഹം രൂക്ഷമാകുന്നു: പ്രേമചന്ദ്രനും കുടുംബത്തിനും എതിരെ വിമർശനം appeared first on Kairali News | Kairali News Live.