പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് പോയി ! ഉപഭോക്താക്കൾക്ക് ഇനി പണം കിട്ടുമോ ?

Wait 5 sec.

പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഉത്തരവിറക്കിയിരിക്കുകയാണ്. പേടിഎമ്മിന്റെ ബാങ്കിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ഇവരുടെ ഭാ​ഗത്ത് നിന്ന് ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവർത്തനരീതികൾ എന്നിവയിൽ വന്ന ആവർത്തിച്ചുള്ള വീഴ്ചകളാണ് ഈ തീരുമാനത്തിന് കാരണം. ഇതോടെ പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് ഉപഭോക്താക്കൾ തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചും പണം തിരികെ ലഭിക്കുന്നതിനെക്കുറിച്ചും വളരെയധികം ആശങ്കയിൽ ആണ്. 10 കോടിയിലധികം ഉപഭോക്താക്കളുണ്ടെന്ന് ആണ് ഒരുകാലത്ത് ഇവരുടെ അവകാശവാദം. ലൈസൻസ് റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് ഇപ്പോൾ അടച്ചുപൂട്ടലിലേക്ക് പോക്കും.നിയമങ്ങൾ പാലിക്കുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 2024 ജനുവരിയിൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് ആർബിഐ ബാങ്കിനെ വിലക്കിയിരുന്നു. ഇതോടെ പല ഉപഭോക്താക്കളും തങ്ങളുടെ പണം പിൻവലിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ ബാക്കിയുള്ള മുഴുവൻ തുകയും തിരികെ നൽകുമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.ALSO READ: 20,000 ബിരുദധാരികളെ നിയമിക്കും; വമ്പൻ പ്രഖ്യാപനവുമായി ഇൻഫോസിസ്, പുതിയ തീരുമാനത്തിനുപിന്നിൽനിങ്ങളുടെ പണം സുരക്ഷിതമാ എന്നും എല്ലാ ഉപഭോക്താക്കളുടെയും നിക്ഷേപങ്ങൾ തിരികെ നൽകുന്നതിന് ആവശ്യമായ പണം പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പക്കലുണ്ട് എന്നും പേടിഎം പേയ്‌മെന്റ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.2022-ൽ ആർബിഐ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ്, ബാങ്കിന് 300 ദശലക്ഷത്തിലധികം വാലറ്റുകളും 30 ദശലക്ഷം ബാങ്ക് അക്കൗണ്ടുകളും ഉണ്ടായിരുന്നു. ഇന്ത്യയിൽ ഫിനാൻഷ്യൽ ഇൻക്ലൂഷന് തങ്ങൾ നേതൃത്വം നൽകുകയാണെന്ന് ബാങ്ക് അവകാശപ്പെടുകയും ചെയ്തു. 2024 ജനുവരി 31-ന് ആർബിഐ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, 2024 ഫെബ്രുവരി 29-ന് ശേഷം ഉപഭോക്തൃ അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഇൻസ്ട്രുമെന്റുകൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ, എൻസിഎംസി കാർഡുകൾ എന്നിവയിൽ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ് അപ്പുകളോ അനുവദിക്കില്ല. എന്നാൽ പലിശ, ക്യാഷ്ബാക്ക് അല്ലെങ്കിൽ റീഫണ്ട് എന്നിവ ഏത് സമയത്തും അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടാവുന്നതാണ്. എന്നിരുന്നാലും, 2024 ഫെബ്രുവരി 29-ന് ശേഷം ഫണ്ട് ട്രാൻസ്ഫറുകൾ, ബിബിപിഒയു, യുപിഐ തുടങ്ങിയ മറ്റ് ബാങ്കിങ് സേവനങ്ങളൊന്നും ബാങ്ക് നൽകാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.The post പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് പോയി ! ഉപഭോക്താക്കൾക്ക് ഇനി പണം കിട്ടുമോ ? appeared first on Kairali News | Kairali News Live.