ആ ആ​ഗ്രഹം, ആർത്തി, എക്സൈറ്റ്മെൻ്റ് അതൊക്കെ എനിക്കിപ്പോഴും ഉണ്ട്: മമ്മൂട്ടി

Wait 5 sec.

സിനിമയെന്ന് പറയുമ്പോൾ തന്നെ മലയാളി ഹൃദയങ്ങളിലേക്ക് ഒടിയെത്തുന്ന പേരാണ് മമ്മൂട്ടി. എത്ര കണ്ടാലും മതിവരാത്ത അഭിനയത്തിൻ്റെ ഉടമ. ഹൃദയത്തിൽ നിന്നും ഒരു കാലവും മായാത്ത ഒരു പാട് കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളത്തിൻ്റെ സ്വന്തം ബി​ഗ് എം. മമ്മൂക്കയ്ക്ക് സിനിമയോടുള്ള സ്നേഹത്തെപ്പറ്റി മമ്മൂക്ക തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുള്ളതാണ്.എനിക്കിപ്പോഴും സിനിമയോട് ആർത്തിയാണെന്നാണ് മലയാളത്തിൻ്റെ പ്രിയതാരം മമ്മൂക്ക പറഞ്ഞത്. സിനിമയിൽ തുടങ്ങുന്ന കാലം തൊട്ടുള്ള ആർത്തി, ആ ആ​ഗ്രഹം, എകസൈറ്റ്മെൻ്റ് അതൊക്കെ ഇപ്പോഴും ഉണ്ടെന്നാണ് മമമ്മൂക്ക പറഞ്ഞത്. ഒരു പുതിയ പയ്യന് സിനിമയിൽ എത്തുമ്പോൾ എന്തായിരിക്കുമോ അവരുടെ വികാരം അത് ഇപ്പോഴുമുണ്ടെന്നാണ് മമ്മൂക്ക പറയുന്നത്. Also read: ‘കുടുംബവുമായുള്ള ബന്ധം മുതലെടുത്ത് മയക്കുമരുന്ന് നൽകി വർഷങ്ങളോളം പീഡിപ്പിച്ചു’; മൈക്കൽ ജാക്സനെതിരെ വീണ്ടും ​ലൈംഗികാരോപണം, നാല് സഹോദരങ്ങൾ കോടതിയിൽഇന്നലെ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മമ്മൂക്ക ഇതിനെപ്പറ്റിപ്പറഞ്ഞത്‌. പേട്രിയറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു വാർത്താ സമ്മേളനം നടത്തിയത്. മെയ് ഒന്നിനാണ് സിനിമ തീയേറ്ററുകളിൽ എത്തുക. മലയാളത്തിൻ്റെ പ്രിയപ്പെട്ട മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മഹേഷ് നാരായണനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും കൂടാതെ നിരവധി താരങ്ങൾ സിനിമയിൽ അണി നിരക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ ഫഹദ് ഫാസിൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.The post ആ ആ​ഗ്രഹം, ആർത്തി, എക്സൈറ്റ്മെൻ്റ് അതൊക്കെ എനിക്കിപ്പോഴും ഉണ്ട്: മമ്മൂട്ടി appeared first on Kairali News | Kairali News Live.