ഉപ്പും പഞ്ചസാരയും ചേർന്ന ഒആർഎസ്; എന്താണ് ഇതിന്റെ ഉള്ളിലുള്ളത് ?

Wait 5 sec.

സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോ​ഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. പൊതു ഇടങ്ങളിൽ വെള്ളം, ഒആർഎസ് എന്നിവ ഉറപ്പാക്കുമെന്നാണ് തീരുമാനം. പണ്ട് മുതലെ നമ്മൾ കേൾക്കുന്ന ഒന്നാണ് ഈ ഒആർഎസ് എമ്മത്. പൊതുവെ വയറിളക്കം പോലുള്ള രോ​ഗവുമായി ചെല്ലുമ്പോഴാകാം ഇത് നമ്മൾ കണ്ടിട്ടുണ്ടാവുക. രുചി അത്ര പിടിക്കാത്തത് കൊണ്ട് അധികമാരും ഇത് കുടിക്കാറുമില്ല. എന്നാൽ എന്നാണ് ഈ ഒആർഎസ് എന്ന് നിങ്ങൾക്ക് അറിയാമോ ?നിർജലീകരണം തടയാനും ശരീരത്തിന്റെ ഫ്ലൂയ്ഡ് –ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും നിങ്ങളെ സഹായിക്കുന്ന ഒന്നാണ് ഒ.ആർ.എസ് ലായനി എന്ന് പറയുന്നത്. ഓറൽ റീഹൈഡ്രേഷൻ സോൾട്ട്സ് എന്നതിന്റെ ചുരുക്കപ്പേരാണ് ഒആർഎസ്. വയറിളക്കം, ഛർദി, അമിതമായ വിയർപ്പ് തുടങ്ങിയവ മൂലം ശരീരത്തിൽ നിന്നു നഷ്ടപ്പെടുന്ന ഫ്ലൂയ്ഡിന്റെയും ഇലക്ട്രോലൈറ്റുകളുടെയും കുറവ് ഒആർഎസ് ലായനി നികത്തും. ഒആർഎസ് ലായനിയിൽ ഇലക്ട്രോലൈറ്റുകളായ സോഡിയം, പൊട്ടാസ്യം തുടങ്ങിയവ ആണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും കോശങ്ങളുടെ പ്രവർത്തനത്തിനും ആവശ്യമാണ്.ALSO READ: തല കൊണ്ടുള്ള ആ കിക്ക് അത്ര നല്ലതല്ല; ഫുട്ബോളിലെ ‘ഹെഡിങ്’ അപകടകരം, വരുത്തി വെയ്ക്കുന്നത് വലിയ രോ​ഗങ്ങൾഒആർഎസ് – ഉള്ളിലുള്ളത് ഇതൊക്കെഒരു ലിറ്റർ ലായനിയിൽ 2.6 ഗ്രാം സോഡിയം ക്ലോറൈഡ്, 2.9 ഗ്രാം സോഡിയം സിട്രേറ്റ്, 1.5 ഗ്രാം പൊട്ടാസിയം ക്ലോറൈഡ്, 13.5 ഗ്രാം ഗ്ലൂക്കോസ് എന്നിങ്ങനെയാണ് കണക്ക്. സോഡിയം സിട്രേറ്റ് നു പകരം സോഡിയം ബൈകാർബണെറ്റും ,ഗ്ലൂക്കോസിനു പകരം സുക്രോസും ഉപയോഗിക്കാവുന്നതാണ്.6 ടീസ്പൂൺ (25.2 ഗ്രാം) പഞ്ചസാര, 0.5 ടീസ്പൂൻ (2.9 ഗ്രാം) ഉപ്പ് എന്നിവ ഒരു ലിറ്റർ ശുദ്ധജലവുമായി മിക്‌സ് ചെയ്ത് ഒആർഎസ് ലായനി നിർമിക്കാം. തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു ടീസ്പൂൺ പഞ്ചസാരയും, ഒരു നുള്ളു ഉപ്പും ചേർത്ത് വീട്ടിൽ തന്നെ ഒആർഎസ് ലായനിക്കു പകരം ഉണ്ടാക്കാവുന്നതാണ്.The post ഉപ്പും പഞ്ചസാരയും ചേർന്ന ഒആർഎസ്; എന്താണ് ഇതിന്റെ ഉള്ളിലുള്ളത് ? appeared first on Kairali News | Kairali News Live.