ചുമതലയേറ്റെടുത്തിനു പിന്നാലെ വര്‍ണവിവേചനം; കഠിനാധ്വാനത്തിലൂടെ മറുപടി നല്‍കി എക്‌സ്‌ബോക്‌സ് മേധാവിയായ ഇന്ത്യന്‍ വംശജ ആശാ ശര്‍മ്മ

Wait 5 sec.

അടുത്തിടെയാണ് മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് വിഭാഗമായ എക്‌സ്‌ബോക്‌സിന്റെ സി.ഇ.ഒയായി ഇന്ത്യന്‍ വംശജയായ ആശാ ശര്‍മ്മ ചുമതലയേറ്റത്. ഈ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണിവര്‍. എന്നാല്‍, ചുമതലയേറ്റെടുത്തതിനു പിന്നാലെ ആശാ ശര്‍മ്മയ്ക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, ഉപഭോക്താക്കള്‍ക്കായി വിപ്ലവകരമായ പുതിയ ഫീച്ചറുകളും മാറ്റങ്ങളും അവതരിപ്പിച്ചു ഇതിനു മറുപടി നല്‍കിയിരിക്കുകയാണ് ആശ.എക്‌സ്‌ബോക്‌സ് ഗെയിം പാസിനുള്ള പ്രതിമാസ നിരക്ക് 29.99 ഡോളറില്‍നിന്ന് 22.99 ഡോളറായി കുറച്ചതാണ് ആശാ ശര്‍മ്മ നടപ്പാക്കിയ ഒരു പ്രധാന മാറ്റം. പുതിയ ഗെയിമിങ് കണ്‍സോള്‍ നടപ്പാക്കാന്‍ ഹെലിക്‌സ് എന്ന പേരില്‍ പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തി. നിലവാരം കുറഞ്ഞ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കണ്ടന്റുകള്‍ ഒഴിവാക്കി. നിര്‍മിതബുദ്ധിയെ ആശ്രയിക്കാതെ സ്വന്തംനിലയില്‍ ഗെയിമുകള്‍ വികസിപ്പിച്ചെടുക്കുകയെന്നതും ആശാ ശര്‍മ്മ നടപ്പാക്കാന്‍ പോകുന്ന പരിഷ്‌കാരമാണ്. കൂടാതെ എക്‌സ്‌ബോക്‌സ് സംബന്ധിച്ച അപ്‌ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയായ എക്‌സിലൂടെ പങ്കുവെയ്ക്കുന്നത് സജീവമാക്കാനും ആശാ ശര്‍മ്മ തീരുമാനിച്ചിട്ടുണ്ട്.Also Read: ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഇന്‍ റിയല്‍ ലൈഫ്; ലംബോര്‍ഗിനിക്കുമേല്‍ പിക്ക്അപ്പ് ട്രക്ക് ഓടിച്ചുകയറ്റി യുവതി1989ല്‍ യു.എസിലെ വിസ്‌കോണ്‍സിനില്‍ ജനിച്ച ആശ മിന്നസോട്ട സര്‍വകലാശാലയില്‍നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 2011ല്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നു. പിന്നീട് മൈക്രോസോഫ്റ്റ് വിട്ട ആശ 2024 ഫെബ്രുവരിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ മേധാവിയായാണ് തിരിച്ചെത്തിയത്. 2026 ഫെബ്രുവരി 23നാണ് എക്‌സ്‌ബോക്‌സിന്റെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും സി.ഇ.ഒയുമായി ആശാ ശര്‍മ്മ ചുമതലയേറ്റത്.The post ചുമതലയേറ്റെടുത്തിനു പിന്നാലെ വര്‍ണവിവേചനം; കഠിനാധ്വാനത്തിലൂടെ മറുപടി നല്‍കി എക്‌സ്‌ബോക്‌സ് മേധാവിയായ ഇന്ത്യന്‍ വംശജ ആശാ ശര്‍മ്മ appeared first on Kairali News | Kairali News Live.