മന്ത്രി കെ. രാജനെതിരായ പരാമർശത്തെ ന്യായീകരിച്ച് ചാണ്ടി ഉമ്മൻ. വയനാട് ടൗൺഷിപ്പിൽ നേരിട്ടെത്തി പരിശോധന നടത്തിയതിന് പിന്നാലെയായിരുന്നു മന്ത്രി കെ. രാജനെ ചാണ്ടി ഉമ്മൻ പണിക്കാരനെന്ന് വിളിച്ചത്.മന്ത്രിയുടെ രൂപത്തിൽ പണിക്കാരനെ കിട്ടി എന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പരാമർശം.കൂലിപ്പണിക്കാരൻ എന്ന് വിളിക്കുന്നത് എങ്ങനെ അധിക്ഷേപമാകുമെന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ വില്ലേജ് ഓഫീസർ എന്ന് വിളിച്ചിരുന്നത് തെറ്റാകില്ലേ എന്നും ഉമ്മൻ ചാണ്ടി ജനങ്ങളുടെ പണിക്കാരനായിരുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.The post കൂലിപ്പണിക്കാരൻ എന്ന് വിളിക്കുന്നത് എങ്ങനെ അധിക്ഷേപമാകും; മന്ത്രി കെ. രാജനെതിരായ പരാമർശത്തെ ന്യായീകരിച്ച് ചാണ്ടി ഉമ്മൻ appeared first on ഇവാർത്ത | Evartha.