വീട്ടില്‍ സൂക്ഷിച്ച 1.75 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Wait 5 sec.

തൊടുപുഴ |  വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 1.75 കിലോ കഞ്ചാവുമായാണ് കരിമണ്ണൂര്‍ പന്നൂര്‍ നാല് സെന്റ് ഉന്നതിയില്‍ പാറയ്ക്കല്‍ പി ആര്‍ രാകേഷ് (37) അറസ്റ്റിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെ ആറോടെ കരിമണ്ണൂര്‍ പോലീസ് വീടുവളഞ്ഞാണ് കഞ്ചാവ് സഹിതം പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.