2026 : ഐപിഎല്ലില്‍ റെക്കോര്‍ഡുകളുടെ പ്രളയം തീര്‍ത്ത് കെഎല്‍ രാഹുല്‍. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന റെക്കോര്‍ഡ് ഇനി കെഎല്‍ രാഹുലിന് സ്വന്തം. പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തില്‍ പുറത്താകാതെ 152 റണ്‍സ് നേടിയാണ് രാഹുല്‍ ചരിത്രമെഴുതിയത്.152 നോട്ടൗട്ട്കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മ പഞ്ചാബ് കിങ്സിനെതിരെ നേടിയ 141 റണ്‍സിന്റെ റെക്കോര്‍ഡാണ് രാഹുല്‍ പഴങ്കഥയാക്കിയത്. ഐപിഎല്‍ കരിയറിലെ ആറാം സെഞ്ച്വറിയാണ് രാഹുല്‍ കുറിച്ചത്. 47 പന്തില്‍ 12 ഫോറും 5 സിക്സും സഹിതം 102 റണ്‍സെടുത്താണ് രാഹുല്‍ ശതകത്തിലെത്തിയത്. ബാറ്റിങ് അവസാനിക്കുമ്പോള്‍ താരം 67 പന്തില്‍ 9 സിക്സും 16 ഫോറും സഹിതം 152 റണ്‍സ് വാരിയാണ് ക്രീസ് വിട്ടത്.47 പന്തില്‍ ശതകംഐപിഎല്‍ ചരിത്രത്തില്‍ അതിവേഗം സെഞ്ച്വറി നേടുന്ന ഡല്‍ഹി ബാറ്ററെന്ന നേട്ടവും രാഹുല്‍ സ്വന്തം പേരിലേക്ക് മാറ്റി. ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പേരില്‍ 15 വര്‍ഷമായി നില്‍ക്കുന്ന നേട്ടമാണ് രാഹുല്‍ തിരുത്തിയത്. സെവാഗ് 48 പന്തിലും രാഹുല്‍ 47 പന്തിലുമാണ് ശതകത്തിലെത്തിയത്. 2011 സീസണില്‍ ഡക്കാന്‍ ചാര്‍ജേഴ്സിനെതിരെയാണ് സെവാഗിന്റെ അതിവേഗ സെഞ്ച്വറി പിറന്നത്.മൂന്നാമത്തെ മികച്ച വ്യക്തിഗത സ്കോര്‍ഐപിഎല്ലില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും മികച്ച മൂന്നാമത്തെ വ്യക്തിഗത സ്കോറിന്റെ റെക്കോര്‍ഡ് നേട്ടത്തില്‍ രാഹുല്‍ മൂന്നാം സ്ഥാനത്തെത്തി. ക്രിസ് ഗെയ്ല്‍ (175), ബ്രണ്ടന്‍ മക്കെല്ലം (158) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.The post ഐപിഎല്ലില് റെക്കോര്ഡുകളുടെ പ്രളയം തീര്ത്ത് കെഎല് രാഹുല് appeared first on ഇവാർത്ത | Evartha.