മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരിച്ചു. ഉണ്ണികൃഷ്ണൻ (56) ആണ് മരിച്ചത്. ഇതോടുകൂടി മരിച്ചവരുടെ എണ്ണം 15 ആയി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണന് 60% ത്തോളം പൊള്ളലേറ്റിരുന്നു.തീവ്രചരണ വിഭാഗത്തിലാണ് ചികിത്സയിൽ ക‍ഴിഞ്ഞിരുന്നത്. ഇന്നലെ വൈകിട്ടാണ് മരിച്ചത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ജന്മനാടായ എടപ്പാളിലേക്ക് കൊണ്ടുപോകും.ALSO READ: പിള്ളേരുടെ പഠിപ്പ് മുടക്കുന്ന യുപി മോഡൽ! 27,000-ത്തിലധികം സർക്കാർ സ്കൂളുകൾ പൂട്ടുന്നു; സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ തടഞ്ഞ് പൊലീസ്അതേസമയം,വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ആർഭാടം ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കിയാണ് നടത്തിയത്. വെടിക്കെട്ട് പൂർണമായും ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റ് ദൈർഘ്യമാക്കി ചുരുക്കിയിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരം എങ്ങനെ നടത്തും എന്നതായിരുന്നു പ്രധാനമായും ഉയർന്ന ചർച്ചകൾ. ഇക്കാര്യത്തിൽ ഹൈക്കോടതിയാണ് അടിയന്തരമായ യോഗം ചേർന്ന് തീരുമാനമെടുക്കാൻ നിർദ്ദേശിച്ചത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ ഉള്‍പ്പെടെയാണ് തീരുമാനമെടുത്തത്. The post മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരിച്ചു appeared first on Kairali News | Kairali News Live.