തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ അധികാര വടംവലി തുടരുകയാണ്. രമേശ് ചെന്നിത്തലയുടെ പത്രപരസ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കിയപ്പോൾ പ്രതിച്ഛായ നിർമാണത്തിന്റെ തിരക്കിലാണ് വി ഡി സതീശനും കെ സി വേണുഗോപാലുമെല്ലാം. മുഖ്യമന്ത്രി പോരിന്റെ തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു.നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ എന്ന തലക്കെട്ടില്‍ ആയിരുന്നു ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ആലുവ, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലെല്ലാം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിൽ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി വി ഡി സതീശനെ അതൃപ്തി അറിയിച്ചു കഴിഞ്ഞു.ALSO READ: ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി; നേരിട്ടിറങ്ങാൻ അരവിന്ദ് കെജ്രിവാള്‍, പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുംബോര്‍ഡുകള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. അതേസമയം മുഖ്യമന്ത്രി ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചര്‍ച്ച തുടര്‍ന്നാല്‍ അച്ചടക്ക നടപടി സ്വീകരിക്കാനാണ് കെപിസിസിയുടെ തീരുമാനം. കെപിസിസിയുടെ പരസ്യ പ്രസ്താവന വിലക്ക് നിലനില്‍ക്കുമ്പോഴും നേതാക്കള്‍ക്ക് വേണ്ടി സാമൂഹ്യ മാധ്യമത്തില്‍ പ്രചാരണം തുടരുന്നുണ്ട്.The post മുഖ്യമന്ത്രിപ്പോരിൽ വടിയെടുത്ത് കെപിസിസി; ചര്ച്ച തുടര്ന്നാല് അച്ചടക്ക നടപടി appeared first on Kairali News | Kairali News Live.