ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാള്‍. പഞ്ചാബിലെയും ഡൽഹിയിലെയും പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കുന്നുള്ള നീക്കം ബി ജെ പി സജീവമാക്കിയതോടെയാണ് അരവിന്ദ് കെജ്രിവാളിൻ്റെ നിർണായക നീക്കം.എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനായി നിർണായകമായ കൂടിക്കാഴ്ച ഡൽഹിയിലെന്നാണ് സൂചന. കൂറുമാറിയ എം പിമാരെ അയോഗ്യരാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ അനുമതി തേടിയെങ്കിലും ഇതുവരെ ലഭിച്ചില്ല. അതിനിടെ പാർട്ടി വിട്ട എംപിമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിങ് എം പി രാജ്യസഭ അധ്യക്ഷന് കത്ത് നൽകിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ കൂടുതൽ മുതിർന്ന നേതാക്കൾ ആം ആദ്മി പാർട്ടി വിടുമെന്നാണ് സൂചന.ALSO READ: ബംഗാൾ വീണ്ടും ചുവക്കുമെന്നറിയിച്ച് ഡം ഡം ഉത്തർ മണ്ഡലത്തിൽ സിപിഐഎമ്മിന്റെ കൂറ്റൻ റാലി; ദീപ്ഷിത ധറിൽ വിശ്വാസമർപ്പിച്ച് ജനങ്ങൾഅതേസമയം, ലോക്സഭയിലെ പത്ത് എംപിമാരിൽ ഏ‍ഴ് പേരാണ് ബിജെപിയിലേക്ക് മാറിയത്. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയുണ്ടാകില്ല. The post ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി; നേരിട്ടിറങ്ങാൻ അരവിന്ദ് കെജ്രിവാള്, പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും appeared first on Kairali News | Kairali News Live.