ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം ഉൾപ്പെടെ എല്ലാ മുന്നണികളും നടത്തുന്നത്. ഭരണം പിടിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പ്രചാരണം നടത്തിയത്. ബി ജെ പി എൻഡിഎ മുഖ്യമന്ത്രിമാരും പ്രചാരണത്തിൽ സജീവമാണ്.അതേസമയം, ബിജെപി അവരുടെ മുഴുവൻ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ഇറക്കിയാലും ബംഗാളിൽ ജയിക്കാൻ കഴിയില്ലെന്ന് മമത ബാനർജിയും ബിജെപി പ്രചാരണത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇടതുപക്ഷവും ഇത്തവണ ശക്തമായ മുന്നേറ്റം പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പാണിത്.ALSO READ: പിള്ളേരുടെ പഠിപ്പ് മുടക്കുന്ന യുപി മോഡൽ! 27,000-ത്തിലധികം സർക്കാർ സ്കൂളുകൾ പൂട്ടുന്നു; സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ തടഞ്ഞ് പൊലീസ്സി പി ഐ എം റാലികളിൽ വൻ ജനപങ്കാളിത്തവും ജനസ്വീകര്യതയുമാണ് കാണാൻ കഴിയുന്നത്. എന്നാൽ ഇത്തവണയും കോൺഗ്രസിന് സംസ്ഥാനത്ത് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. വ്യക്തമായ ഒരു മുഖം പോലുമില്ലാതെയാണ് കോൺഗ്രസ് പോരാട്ടം. 142 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.The post പശ്ചിമ ബംഗാള്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും appeared first on Kairali News | Kairali News Live.