‘ഇന്ധനവില താങ്ങാനാകുന്നില്ല, പ്രവർത്തനം നിർത്തേണ്ടിവരും; ഇടപെടണം’: കേന്ദ്രത്തിന് വിമാനക്കമ്പനികളുടെ കത്ത്

Wait 5 sec.

ന്യൂഡൽഹി∙ വിമാന ഇന്ധനത്തിന്റെ വില കുറച്ചില്ലെങ്കിൽ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുമെന്ന് കാട്ടി കേന്ദ്രത്തിന് വിമാനക്കമ്പനികളുടെ കത്ത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നതോടെ പ്രവർത്തനം നിർത്തുന്നതിന്റെ വക്കിലാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു.