ന്യൂനപക്ഷ ഏകീകരണം ലീഗിന്റെ സ്വപ്നം; എന്നാൽ അത് യാഥാർത്ഥ്യമാകില്ലെന്ന് പി ജയരാജൻ

Wait 5 sec.

ന്യൂനപക്ഷീകരണത്തിനുള്ള യുഡിഎഫിന്റെ ശ്രമം യാഥാർത്ഥ്യമായില്ലെന്ന് പി ജയരാജൻ. ന്യൂനപക്ഷ ഏകീകരണം എന്നത് ലീഗിന്റെ സ്വപ്നമായിരുന്നു അത് നടപ്പായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ഏകീകരണത്തിന് ലീഗിന്റെ നേതൃത്വത്തിൽ ശ്രമിച്ചിരുന്നു അതിന് അനുകൂലമായ നിലയല്ല ജനങ്ങളിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പത്തുവർഷത്തെ ഭരണമികവ് വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. ആ നിലയ്ക്ക് തുടർഭരണം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.ALSO READ; മുഖ്യമന്ത്രി കസേരയ്ക്കായി നേതാക്കൾ കോമാളിത്തരം കാണിക്കുന്നു; രാജി വച്ച് കോവളം നിയോജക മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ്‌ നേതാവ്കോൺദ​ഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി തുടരുന്ന പോരിനേയും അദ്ദേഹം വിമർശിച്ചു. ആർക്കും മനസ്‌ഥൈര്യത്തോടെ ധരിക്കാവുന്ന വസ്ത്രമാണ് ഖാദി. ആത്മവിശ്വാസത്തോടെ നാലാം തീയതി നേരിടാം. മുഖ്യമന്ത്രിയുടെ കുപ്പായം വേറെ തയ്ക്കേണ്ടി വരും. യുഡിഎഫ് നേതാക്കളാണ് ഇതിന് മറുപടി പറയേണ്ടതെന്നും പരിഹാസം.The post ന്യൂനപക്ഷ ഏകീകരണം ലീഗിന്റെ സ്വപ്നം; എന്നാൽ അത് യാഥാർത്ഥ്യമാകില്ലെന്ന് പി ജയരാജൻ appeared first on Kairali News | Kairali News Live.