ആധാർ ഇനി ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിക്കാം; ആധാറിന് പകരം ഗൂഗിൾ വാലറ്റ് മതി

Wait 5 sec.

ന്യൂഡൽഹി | ഗൂഗിൾ അക്കൗണ്ടുമായി ആധാർ വിവരങ്ങൾ ബന്ധിപ്പിക്കാൻ സാധിക്കുന്ന പുതിയ സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ചു. ഗൂഗിളും യു ഐ ഡി എ ഐ യും സംയുക്തമായാണ് ഈ സേവനം ഗൂഗിൾ വാലറ്റിൽ ലഭ്യമാക്കുന്നത്. ഇതോടെ ആധാർ കാർഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ ഗൂഗിൾ വാലറ്റ് ഉപയോഗിച്ച് വ്യക്തിവിവരങ്ങൾ സാക്ഷ്യപ്പെടുത്താൻ ഉപയോക്താക്കൾക്ക് സാധിക്കും.പാൻ കാർഡോ ബാങ്ക് അക്കൗണ്ടോ ആധാറുമായി ബന്ധിപ്പിക്കുന്നത് പോലെയുള്ള ഒരു പ്രക്രിയയല്ല ഇത്. മറിച്ച് ആധാർ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ വാലറ്റിൽ സൂക്ഷിക്കാനുള്ള സൗകര്യമാണ്. യു ഐ ഡി എ ഐ ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ആധാർ വെരിഫിക്കബിൾ ക്രെഡൻഷ്യൽ എന്ന പ്രോട്ടോക്കോൾ വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. ഉപയോക്താവിന്റെ ഫോണിൽ തന്നെ വിവരങ്ങൾ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.തിരിച്ചറിയൽ രേഖയായി ആധാർ നൽകേണ്ടി വരുമ്പോൾ എല്ലാ വിവരങ്ങളും കൈമാറാതെ തന്നെ ആവശ്യമായ വിവരങ്ങൾ മാത്രം പങ്കുവെക്കാൻ സാധിക്കുന്ന സെലക്ടീവ് ഡിസ്ക്ലോഷർ എന്ന ഫീച്ചറും ഇതിലുണ്ട്. ഉദാഹരണത്തിന് പ്രായം തെളിയിക്കേണ്ട സ്ഥലങ്ങളിൽ ജനനത്തീയതി മാത്രം വെളിപ്പെടുത്തിയാൽ മതിയാകും.നിലവിൽ പി വി ആർ ഐ നോക്സ്, ഭാരത് മാട്രിമോണി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ഡിജിറ്റൽ ആധാർ ഉപയോഗിക്കാൻ സാധിക്കും. വരും ദിവസങ്ങളിൽ മൈഗേറ്റ്, സ്നാബിറ്റ് തുടങ്ങിയ കൂടുതൽ സേവനദാതാക്കൾ ഈ സംവിധാനവുമായി സഹകരിക്കുമെന്ന് ഗൂഗിൾ വാലറ്റ് ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജർ അലൻ സ്റ്റാപ്പൽബെർഗ് അറിയിച്ചു.SummaryGoogle has collaborated with UIDAI to allow Indian users to store their Aadhaar credentials in Google Wallet using the Aadhaar Verifiable Credentials protocol. This feature enables secure, offline verification and allows users to share only necessary information like age or name instead of full details. The service is currently supported by partners like PVR INOX and BharatMatrimony, with more expected to join soon.