പൂനെ | ഇന്ത്യന്‍ സായുധ സേനയുടെ ‘വിക്രം വി ടി-21അഡ്വാന്‍സ്ഡ് ആര്‍മേഡ് പ്ലാറ്റ്‌ഫോം’ (ട്രാക്ക്ഡ് ആന്‍ഡ് വീല്‍ഡ്) സംവിധാനം ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) ചെയര്‍മാന്‍ എസ് വി കാമത്ത് ആണ് ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്.ഗവേഷണ സ്ഥാപനമായ വെഹിക്കിള്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ് സംവിധാനം രൂപകല്‍പന ചെയ്ത് വികസിപ്പിച്ചത്. സായുധ സേനയുടെ ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിള്‍, ആര്‍മേഡ് പേഴ്‌സണല്‍ കാരിയര്‍ റോളുകള്‍ എന്നിവയുടെ ആവശ്യകതകള്‍ ഇത് നിറവേറ്റും. തദ്ദേശീയമായി രൂപകല്‍പന ചെയ്ത രണ്ട് പ്ലാറ്റ്‌ഫോമുകളിലും മൊബിലിറ്റി, ഫയര്‍ പവര്‍, സംരക്ഷണ ആവശ്യകതകള്‍ നിറവേറ്റുന്നതിനായുള്ള ആധുനിക സജ്ജീകരണങ്ങളുണ്ട്.പ്രൊഫ. പ്രതീക് കിഷോര്‍, ഡി എസ് ആന്‍ഡ് ഡി ജി (എ സി ഇ), ഡോ. ചന്ദ്രിക കൗശിക്, ഡി എസ് ആന്‍ഡ് ഡി ജി (പി സി ആന്‍ഡ് എസ് ഐ), ടി എ എസ് എല്‍. പൂനെ സി ഇ ഒ ആന്‍ഡ് എം ഡി. സുക്രണ്‍ സിങ്, ബി എഫ് എല്‍ പൂനെ വി സി ആന്‍ഡ് ജെ ടി എം ഡി. അമിത് കല്യാണി എന്നിവരുള്‍പ്പെടെ പങ്കെടുത്തു. വി ആര്‍ ഡി ഇ ഡയറക്ടര്‍, ഒ എസ് ആന്‍ഡ് ഡയറക്ടര്‍ ജി ആര്‍ എം റാവു എന്നിവര്‍ പ്ലാറ്റ്‌ഫോമുകളുടെ സവിശേഷതകളും കഴിവുകളും വിശദീകരിച്ചു.