കൊച്ചി| സംസ്ഥാനത്ത് തുടര്‍ച്ചയായി അഞ്ചാംദിസവും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 രൂപയായി. പവന് 1040 രൂപ കുറഞ്ഞ് ഒരു പവന് 1,12,160 രൂപയുമായി. ഇന്നലെ ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,075 രൂപയും പവന് 880 രൂപ കുറഞ്ഞ് 1,12,600 രൂപയുമായിരുന്നു വില.കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ഒരു വര്‍ഷം കൊണ്ട് ഒരു പവന് 42,400 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.