പുന്നപ്ര റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

Wait 5 sec.

ആലപ്പുഴ| ആലപ്പുഴ പുന്നപ്ര റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുന്നപ്ര സെന്റ് അലോഷ്യസ് സ്‌കൂളിനു പുറകില്‍ തീരദേശ പാളത്തിനു സമീപമാണ് അജ്ഞാത മൃതദേഹം കണ്ടത്.മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. തലയ്ക്ക് മാത്രമേ പരുക്കുള്ളു. പുന്നപ്ര പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.