സന്നിധാനത്തിന് മുകളിൽ അനുമതിയില്ലാതെ ഹെലികോപ്റ്റർ പറന്നത് അതീവ ഗൗരവതരമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. അതീവ സുരക്ഷാ മേഖലയിൽ അനുമതി ഇല്ലാതെ കടന്നുകയറി പരിഭ്രാന്തി ഉണ്ടാക്കുകയായിരുന്നു.Also read: വിഡ‍ി സതീശനെതിരെ ഒളിയമ്പുമായി അജയ് തറയിൽ; നിർണായക ഘട്ടങ്ങളിൽ മാറി നിന്നവരല്ല ഭരണത്തലപ്പത്തെത്തേണ്ടത് ഇതിൽ പമ്പ പൊലീസ് ആണ് കേസെടുത്തത്. കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിൻറെ ഉൾപ്പെടെ ചിത്രം പകർത്തിയതായി സംശയമുണ്ടെന്നും അധികൃതർ പറയുന്നു. വ്യാഴാഴ്ച രാവില പതിനൊന്ന് മണിയോടെയാണ് സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നത്. Also read: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സൈബർ പോരിലേക്ക്; നേതാക്കളെ അധിക്ഷേപിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആഹ്വാനംകോസ്റ്റ് ഗാർഡിൻ്റെ ചേതക് ഹെലികോപ്ടറാണ് ശബരിമലയ്ക്ക് മുകളിലൂടെ പറന്നത്. താഴ്ന്ന് പറന്നത് സാങ്കേതിക പ്രശ്നം നേരിട്ടതിനാലെന്ന് കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ വിശദീകരിച്ചു. അന്തരീക്ഷം മേഘാവൃതമായതും പറക്കാൻ കഴിയാത്തതുമാണ് ദിശ മാറ്റാൻ കാരണെന്നായിരുന്നു കോസ്റ്റ ഗാർഡിൻ്റെ പ്രതികരണം.The post സന്നിധാനത്തിനു മുകളിൽ ഹെലികോപ്റ്റർ പറന്നത് അതീവ ഗൗരവതരമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു appeared first on Kairali News | Kairali News Live.