മുണ്ടക്കൈ ടൗണ്‍ഷിപ്പ്: വിള്ളലുണ്ടെന്നു വ്യാജ പ്രചരണം നടത്തിയ വീട് ഇനി പൂര്‍ണ സുരക്ഷിതം

Wait 5 sec.

കല്‍പ്പറ്റ: മുണ്ടക്കൈ ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടമായി കൈമാറിയ 178 വീടുകളില്‍ ചോര്‍ച്ച പ്രതിരോധ പ്രവൃത്തി പുരോഗമിക്കുന്നു. വിള്ളലുണ്ടെന്നു വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജ പ്രചരണം നടത്തിയ 1 എ-8 വീട് അടക്കം ആദ്യഘട്ടമായി കൈമാറിയ 178 വീടുകളിലാണ് ചോര്‍ച്ച പ്രതിരോധ പ്രവൃത്തി നടക്കുന്നത്.ഒന്നാം സോണിലെ എ-8 വീട്ടില്‍ കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെയും സര്‍ക്കാര്‍ ഏജന്‍സിയായ കിഫ്‌കോണിന്റെയും നേതൃത്വത്തില്‍ അപ്പോക്‌സി ട്രീറ്റ്‌മെന്റ് നടത്തി വീണ്ടും പോണ്ടിങ് ടെസ്റ്റ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ടെറസിനു മുകളില്‍ 24 മണിക്കൂര്‍ വെള്ളം കെട്ടി നിര്‍ത്തിയ പരിശോധനയില്‍ നേര്‍ത്ത നനവും പോലും ഉണ്ടായില്ല. പരിശോധന വിജയകരമായതിനെത്തുടര്‍ന്ന് ഈ വീട്ടില്‍ വാട്ടര്‍ പ്രൂഫിങ് പ്രവൃത്തി തുടങ്ങി. ഇതു പൂര്‍ത്തിയായശേഷം സ്‌ക്രീഡ് കോണ്‍ക്രീറ്റും ചെയ്യും.ടൗണ്‍ഷിപ്പിലെ 130 വീടുകളില്‍ വാട്ടര്‍പ്രൂഫിങ്ങും സ്‌ക്രീഡ് കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കി. രണ്ടുമുതല്‍ ഏഴുവരെ സെന്റിമീറ്റര്‍ കനത്തിലാണ് സ്‌ക്രീഡ് കോണ്‍ക്രീറ്റ്.Also Read: ആകെ നാണക്കേട്! നേതാക്കൾക്ക് പിന്നാലെ അണികളും കോൺഗ്രസിൽ പരസ്യപ്പോരിന്പോണ്ടിങ് ടെസ്റ്റിന്റെ ഭാഗമായി 1 എ-8 വീട്ടില്‍ പെന്‍സില്‍ ഉപയോഗിച്ച വരയാണ് വലതുപക്ഷ മാധ്യമങ്ങള്‍ വിള്ളലാണെന്നു വ്യാജപ്രചരണം നടത്തിയത്. എന്നാല്‍, സര്‍ക്കാര്‍ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നു തെളിയുകയായിരുന്നു. നിലംഒരുക്കുന്നതു മുതല്‍ 59 ഗുണമേന്മ പരിശോധന പൂര്‍ത്തിയാക്കിശേഷമാണ് ഗുണഭോക്താക്കള്‍ക്ക് വീട് കൈമാറുന്നത്. എന്നാല്‍, അവസാനഘട്ട പരിശോധനയെ വളച്ചൊടിച്ച് വിള്ളലുണ്ടെന്ന് പ്രചരിപ്പിക്കുകയായിരുന്നു.The post മുണ്ടക്കൈ ടൗണ്‍ഷിപ്പ്: വിള്ളലുണ്ടെന്നു വ്യാജ പ്രചരണം നടത്തിയ വീട് ഇനി പൂര്‍ണ സുരക്ഷിതം appeared first on Kairali News | Kairali News Live.