ആദായനികുതി റിട്ടേണിൽ (ഐടിആർ) തെറ്റായ വരുമാന വിവരങ്ങൾ നൽകിയാൽ നികുതിയുടെ 200 ശതമാനം വരെ പിഴയും നടപടികളും നേരിടേണ്ടിവരുമെന്ന് ആദായ നികുതി വകുപ്പ്. 2026 – 27ലെ മൂല്യനിർണയ വർഷത്തിനായി (അസസ്‍മെന്റ് ഇയർ) ആദായ നികുതി വകുപ്പ് പുറത്തിറക്കിയ പുതിയ പിഴ അടക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരമാണിത്. നികുതി കൃത്യമായി അടയ്ക്കാത്തത്, വരുമാനം കുറച്ചുകാണിക്കൽ, നടപടിക്രമങ്ങളിൽ വീഴ്ച വരുത്തൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങളുടെ സാമ്പത്തികഫലങ്ങൾ നികുതിദായകരെ മനസിലാക്കാൻ ഇക്കാര്യങ്ങൾ സഹായിക്കും. നിയമങ്ങളനുസരിച്ച് വരുമാനം കുറച്ചുകാണിക്കുന്നത്, അത്തരം വരുമാനത്തിന് നൽകേണ്ട നികുതിയുടെ 50 ശതമാനം വരെ പിഴ ചുമത്താനിടയാക്കും. എന്നാൽ വിവരങ്ങൾ മറച്ചുവച്ച് വരുമാനം കുറച്ചുകാണിച്ചാൽ പിഴ നികുതി തുകയുടെ 200 ശതമാനം വരെ വ‍‍ർദ്ധിക്കും. അതുപോലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കുന്നതിൽ കാലതാമസം നേരിട്ടാൽ അധിക ചാ‍ർജുകൾ കൂടി അടയ്ക്കേണ്ടി വരും.also read: 270 രൂപയിൽ നിന്ന് 324 രൂപയിലേക്ക്; ഗർഭനിരോധന ഉറകളുടെ വിലയിൽ വൻവർദ്ധനവ്ഉദാഹരണത്തിന്, ആദായനികുതി റിട്ടേണുകൾ വൈകി സമർപ്പിക്കുന്നത് അയ്യായിരം രൂപവരെ ഫീസ് ഈടാക്കാം. ആകെ വരുമാനം അഞ്ച് ലക്ഷം രൂപ വരെയുള്ള വ്യക്തികൾക്ക് ഇത് ആയിരം രൂപയായി കുറച്ചു. ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ് പോലുള്ള വിവരങ്ങൾ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പ്രതിദിനം 200 രൂപ പിഴയായി അടയ്ക്കേണ്ടി വരും. ചിലകാര്യങ്ങൾ ശ്രദ്ധാപൂ‍‍ർവം ചെയ്താൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതാണ്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ നിങ്ങളുടെ നികുതി ആസൂത്രണം ചെയ്യുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം.ശ്രദ്ധിക്കേണ്ടത്സെക്ഷൻ 80സി: ഇപിഎഫ്, പിപിഎഫ്, ഇഎൽഎസ്എസ്, ലൈഫ് ഇൻഷുറൻസ്, ഹോം ലോൺ പ്രിൻസിപ്പൽസെക്ഷൻ 80ഡി: ആരോഗ്യ ഇൻഷുറൻസ് പ്രീമിയംസെക്ഷൻ 24(ബി) പ്രകാരമുള്ള ഭവനവായ്പ പലിശ80 സിസിഡി(1ബി) പ്രകാരമുള്ള എൻപിഎസ് സംഭാവനചെയ്യേണ്ട കാര്യങ്ങൾഎല്ലാ വരുമാന സ്രോതസുകളും റിപ്പോർട്ട് ചെയ്യുക. സാധാരണയായി സേവിംഗ്സിൽ നിന്നും എഫ്ഡികളിൽ നിന്നുമുള്ള ബാങ്ക് പലിശ, അധിക വരുമാനം, ഓഹരികളിൽ നിന്നോ മ്യൂച്വൽ ഫണ്ടുകളിൽ നിന്നോ ഉള്ള മൂലധന നേട്ടങ്ങൾ വിദേശ വരുമാനം തുടങ്ങിയവ റിപ്പോ‍ർട്ട് ചെയ്യാറില്ല.നിക്ഷേപ തെളിവുകൾ,ഇൻഷുറൻസ് രസീതുകൾ,ലോൺ സ്റ്റേറ്റ്മെന്റുകൾ,വാടക രസീതുകൾ,മൂലധന നേട്ട പ്രസ്താവനകൾ തുടങ്ങിയവയുടെ രേഖകൾ സൂക്ഷിക്കുക.The post തെറ്റായ വരുമാനമാണോ കൊടുത്തത്? എങ്കിൽ 200 ശതമാനം വരെ പിഴ അടയ്ക്കേണ്ടിവരും appeared first on Kairali News | Kairali News Live.