കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി മെറ്റ; 8000 ജീവനക്കാർക്ക് ജോലി നഷ്ടമാവും

Wait 5 sec.

നിർമ്മിത ബുദ്ധിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാ​ഗമായി 8000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനവുമായി മെറ്റ. ഈ വിവരം ആഭ്യന്തര മെമോയിലൂടെയാണ് കമ്പനി ജീവനക്കാരെ അറിയിച്ചത്. മെറ്റയുടെ ചീഫ് പീപ്പിൾസ് ഓഫീസർ ജനലെ ​ഗെയിൽ അയച്ച മെമോ ബ്ലൂംബർ​ഗാണ് പുറത്തു വിട്ടത്. വ്യാഴാഴ്ചയാണ് ഈ മെമോ കമ്പനി ജീവനക്കാർക്ക് നൽകിയത്.മെയ് 20 മാറ്റം നടപ്പിലാക്കുമെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം മെറ്റയിൽ കൂട്ട പിരിച്ചുവിടൽ നടന്നിരിക്കയാണ്. നിലവിലുള്ള 6000ത്തോളം നിയമനങ്ങൾ മരവിപ്പിച്ചത് കൂടാതെയാണ് ഈ പിരിച്ചുവിടൽ. മെറ്റയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടിവുമായ മാർക്ക് സക്കർബർഗ് ജനുവരിയിൽ തന്നെ ഇതി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു.ALSO READ; ബാറ്ററി ബാക്കപ്പ് ഇനിയൊരു പ്രശ്നമാകില്ല; രണ്ട് ദിവസം സുഖമായി നിൽക്കും… ബഡ്ജറ്റ് റേഞ്ചിൽ പോക്കോ C812022 മുതൽ ഏകദേശം 25,000ത്തോളം തസ്തികകൾ മെറ്റ വെട്ടിക്കുറച്ചിരുന്നു. 2022 നവംബറിൽ 11,000 പേരെയും 2023ൽ 10,000 പേരെയുമാണ് മെറ്റ ഒഴിവാക്കിയത്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഡിജിറ്റൽ ഉപയോ​ഗം വർദ്ധിക്കുമെന്ന പ്രതീ​​ക്ഷയിൽ നടത്തിയ അമിത നിയമനത്തിലേക്ക് നയിച്ചതെന്ന് കമ്പനി ചൂണ്ടിക്കാണിച്ചു. മെറ്റ ഈ വർഷം 10,000ത്തിൽ അധികം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് മുമ്പേ റിപ്പോർട്ട് ചെയ്തിരുന്നു.The post കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി മെറ്റ; 8000 ജീവനക്കാർക്ക് ജോലി നഷ്ടമാവും appeared first on Kairali News | Kairali News Live.