കോഴിക്കോട്|ക്ഷേത്രോത്സവത്തില്‍ നൃത്തം അവതരിപ്പിക്കവേ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പാലാഴി വാഴയില്‍ എം എന്‍ ഷാജുവിന്റെ ഭാര്യ കെ പി ഷൈനിയാണ് മരിച്ചത്. 52 വയസ്സായിരുന്നു. ഷൈനി ചിറക്കല്‍ ശിവഭഗവതി ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണു മരിച്ചത്.കടുത്ത ചൂടിനെ തുടര്‍ന്ന് സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.