കോട്ടയം | വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരി തന്റെ വാഹനത്തില്‍ അനധികൃതമായി ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്.സംഭവത്തില്‍ കോട്ടയം എസ്പിയോട് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ട് തേടി. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോഴായിരുന്നു കാറില്‍ നന്പര്‍ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക ചിഹ്നം പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നുവാര്‍ത്ത വന്നതിന് പിന്നാലെ തച്ചങ്കരിക്കെതിരേ പരാതികളും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.