തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ വന്‍ തീപിടിത്തം

Wait 5 sec.

തിരുവനന്തപുരം| തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ വന്‍ തീപിടിത്തം. ഏക്കര്‍ കണക്കിന് പ്രദേശമാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്. വായുസേന റഡാര്‍ സ്റ്റേഷനും കരസേന ഫയറിംഗ് റേഞ്ചും പ്രവര്‍ത്തിക്കുന്ന കുന്നിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്.തീ കെടുത്തിയ സ്ഥലങ്ങളില്‍ വീണ്ടും തീ പിടിക്കുകയാണ്. മലയിലെ കാറ്റും ചൂടും അഗ്‌നിശമന സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു. രാജാജി നഗര്‍, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നീ അഗ്‌നിരക്ഷ സേന സ്റ്റേഷനുകളില്‍ നിന്ന് യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്.