ചെന്നൈ | നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ വൈകുന്നേരം മൂന്ന് വരെ വരെ 70ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാവിലെ കനത്ത സുരക്ഷയോടെ വോട്ടിംഗ് ആരംഭിച്ചത്. . വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉച്ചയ്ക്ക് മൂന്ന് വരെ സംസ്ഥാനത്ത് 70 ശതമാനം പോളിംഗ് രേഖപ്പെടുത്തി.സംസ്ഥാന തലസ്ഥാനമായ ചെന്നൈയില്‍ 3 മണി വരെ 68.13 ശതമാനം പോളിംഗ് രേഖപ്പെടുത്തി.നാമക്കല്‍ ജില്ലയിലെ കുമാരപാളയം-97 മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് 80.67ശതമാനം. ആദ്യഘട്ട കണക്കുകളില്‍ തിരുപ്പൂര്‍ ജില്ലയും കനത്ത് പോളിംഗ് കാഴ്ചവെച്ചു .62.97 ശതമാനം.തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ടൈ മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് 56.15 ശതമാനം. ജില്ല അടിസ്ഥാനത്തില്‍ നീലഗിരിയിലും കുറഞ്ഞ പങ്കാളിത്തമാണ് റിപ്പോര്‍ട്ട് ചെയ്തത്.50.42 ശതമാനം.എല്ലാ മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.