ദുരന്ത മുഖത്ത് അവസരോചിതമായി ഇടപെടുന്ന ഡിവൈഎഫ്ഐയെ കേരളം പലവട്ടം കണ്ടതാണ്. സ്വന്തം ജീവൻ പോലും മറന്ന് മറ്റുള്ളവരുടെ ജീവന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പറ്റം യുവാക്കൾ. ഇപ്പോഴിതാ നാടിനെ നടുക്കിയ തൃശൂരിലെ വെടിക്കെട്ട് അപകടത്തിൽ നാശനഷ്ടം ഉണ്ടായ വീടുകളും ചുറ്റുപാടും വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഡി വൈ എഫ് ഐ. യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിലാണ് വീടുകൾ വൃത്തിയാക്കുന്നത്. മണ്ണും കരിയും കുപ്പിച്ചില്ലുകളുമെല്ലാം അവർ വാരിക്കൂട്ടി വാസയോഗ്യമായ തരത്തിലേക്ക് ആ പ്രദേശത്തെ മാറ്റുകാണ് ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ്.Also read: ആചാരപരമായ ആഘോഷങ്ങൾ മാത്രം; വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനംഇതിന് മുന്നേയും ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിലുള്ള ഇത്തപം പ്രവർത്തനങ്ങൾ കേരളം കണ്ടതാണ്. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിലും സ്വന്തം ജീവൻ പോലും മറന്ന് ദുരന്തമുഖത്തിറങ്ങിയ യൂത്ത് ബ്രിഗേഡിൻ്റെ യുവതയെ നാം കണ്ടു. പ്രളയ സമയത്ത് വീടുകളിലേക്ക് ഇരച്ചു കയറിയ വെള്ളവും ചെളിയും വൃത്തിയാക്കാൻ കേരളത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമെത്തിയ ഡിവൈഎഫ് പ്രവർത്തകരെ കേരളം കണ്ടതാണ്.The post ദുരന്തമുഖത്ത് പകച്ചു നിൽക്കാത്ത ഡിവൈഎഫ്ഐ; തൃശൂരിലെ വെടിക്കെട്ട് അപകടത്തിൽ നാശനഷ്ടം സംഭവിച്ച വീടുകൾ വൃത്തിയാക്കി യൂത്ത് ബ്രിഗേഡ് appeared first on Kairali News | Kairali News Live.