നെടുങ്കണ്ടം ∙ അമ്മയുടെയും മൂത്ത മകന്റെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ട ഇളയ മകൻ സജി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിച്ചിരുന്നതു വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ. തോട്ടുവാക്കട പൊന്നൂട്ടിൽ മേരി (71), മകൻ റെജി (54) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ മേരിയുടെ ഇളയമകൻ സജി (43) ആണ് അറസ്റ്റിലായത്.