രണ്ടു പതിറ്റാണ്ടോളം മുൻപ് സയ്യദ് മുഹമ്മദ് ശിഹാബലി തങ്ങളുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ പങ്കുവെച്ച് ഡോ. ജോൺ ബ്രിട്ടാസ് എം.പി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഡിഎഫിന്റെ രാഷ്ട്രീയ നേതാക്കളുടേതായി പുറത്തുവരുന്ന വാർത്തകളും പ്രകടനങ്ങളും കാണുമ്പോൾ, വർഷങ്ങൾക്ക് മുൻപ് തങ്ങൾ പറഞ്ഞ കാര്യങ്ങൾക്ക് ഇന്നത്തെ കാലത്ത് പ്രസക്തിയേറുകയാണ് എന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.അഭിമുഖത്തിൽ രാഷ്ട്രീയത്തിലെ മൂല്യച്യുതിയെക്കുറിച്ചും അധികാരത്തോടുള്ള അമിത മോഹത്തെക്കുറിച്ചും ശിഹാബ് തങ്ങൾ വ്യക്തമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നുണ്ട്. അധികാരത്തിനു വേണ്ടി സ്ഥാനങ്ങൾ ഏറ്റെടുക്കരുത് എന്നും എല്ലാവരും ജനസേവകരായി മാറണമെന്നുമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. സ്ഥാനമാനങ്ങൾക്കപ്പുറം വലിയൊരു സാമൂഹ്യ സേവനത്തിന്റെയും അർപ്പണത്തിന്റെയും ബാധ്യത രാഷ്ട്രീയക്കാർക്കുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.പഴയകാലത്ത് ഒരു എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ നൽകാൻ നേതാക്കൾ മുന്നോട്ടുവരുമ്പോൾ, ‘എന്നെ ഒഴിവാക്കണം’ എന്ന് അഭ്യർത്ഥിക്കുന്നവരായിരുന്നു അധികവും. എന്നാൽ ഇന്ന് ആ സാഹചര്യം മാറിയെന്നും, എല്ലാവർക്കും നേതാക്കളും ജനപ്രതിനിധികളും ആകണം എന്ന ചിന്ത വർദ്ധിച്ചതായും അദ്ദേഹം നിരീക്ഷിക്കുന്നു.ALSO READ: അമ്മത്തൊട്ടിലിൽ വിരിഞ്ഞ പുതിയ താളം; ‘റിഥ’ത്തെ സ്വാഗതം ചെയ്ത് അധികൃതർരാഷ്ട്രീയത്തിൽ പലരും ഉന്നതമായ സ്ഥാനങ്ങൾ ആഗ്രഹിക്കുന്നതും, മറ്റുള്ളവർ സ്ഥാനങ്ങൾ വഹിക്കുന്നത് കണ്ട് അസഹിഷ്ണുത കാണിക്കുന്നതും പതിവാകുന്നു. ഈ അധികാരമോഹം ക്രമേണ കൂടിവരികയാണെന്നും ഇത് മുസ്ലിം ലീഗിൽ മാത്രമല്ല, ലോകത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും കാണുന്ന പ്രവണതയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.യുഡിഎഫ് രാഷ്ട്രീയത്തിലെ നിലവിലെ അസ്വാരസ്യങ്ങളുടെയും അധികാര വടംവലികളുടെയും പശ്ചാത്തലത്തിൽ, സ്ഥാനമാനങ്ങൾക്കായി മുറവിളി കൂട്ടുന്ന നേതാക്കൾക്കുള്ള ഒരു വലിയ പാഠമായാണ് ശിഹാബ് തങ്ങളുടെ ഈ പഴയകാല വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അധികാരത്തോടുള്ള ആർത്തി രാഷ്ട്രീയത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും, നേതാക്കളുടെ ഉപദേശങ്ങൾ സ്വീകരിച്ചുകൊണ്ട് അത് പരിഹരിക്കപ്പെടണമെന്നും തങ്ങൾ അന്ന് നൽകിയ ഉപദേശം ഇന്നും പ്രസക്തമായി തുടരുന്നു.The post ‘സേവകന്മാരാകണം, അധികാരമോഹികളാകരുത്’; യുഡിഎഫിലെ രാഷ്ട്രീയ ‘വടംവലി’ ചർച്ചകൾക്കിടയിൽ ഡോ ജോൺ ബ്രിട്ടാസ് എംപി പങ്കുവെച്ച ശിഹാബ് തങ്ങളുടെ വീഡിയോ ചർച്ചയാകുന്നു appeared first on Kairali News | Kairali News Live.